Latest News

ഫാമിലിക്ക് വേണ്ടിയൊരു 'ഫാലിമി'; കുടുംബ കഥയുമായി ബേസിലും ജഗദീഷും; ചിരിപടര്‍ത്തി ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

Malayalilife
 ഫാമിലിക്ക് വേണ്ടിയൊരു 'ഫാലിമി'; കുടുംബ കഥയുമായി ബേസിലും ജഗദീഷും; ചിരിപടര്‍ത്തി ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

ബേസില്‍ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ജ?ഗദീഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അച്ഛനും മകനുമായാണ് ജ?ഗദീഷും ബേസിലും ചിത്രത്തിലെത്തുന്നത്. ജാനേമന്‍, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഫാലിമി.

ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഞ്ജു പിള്ള, സിദ്ധാര്‍ദ്ധ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ റിലീസ് ചെയ്യും.

സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍. ജോണ്‍ പി. എബ്രഹാം, റംഷി അഹമ്മദ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. മേക്കപ്പ് സുധി സുരേന്ദ്രന്‍. കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് പി സി സ്റ്റണ്ട്‌സ്, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈന്‍ യെല്ലോ ടൂത്ത് എന്നിവരുമാണ്

 

basil joseph movie Falimy first

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES