Latest News

വിജയങ്ങള്‍ തുടര്‍ക്കഥ; പുതിയ വോള്‍വോ എക്സ് സി 90 സ്വന്തമാക്കി ബേസില്‍ ജോസഫ്; നടന്‍ വാങ്ങിയത് 97 ലക്ഷം വിലയുള്ള ആഡംബര വാഹനം; ക്രിസ്തുമസ് ദിനത്തില്‍ കുടുംബമൊന്നിച്ചുള്ള ചിത്രം പങ്ക് വച്ചതിന് താഴെ അക്കൗണ്ട് വില്ക്കുന്നോയെന്ന ചോദ്യവുമായി ആരാധകന്‍; മറുപടി നല്കി താരം

Malayalilife
വിജയങ്ങള്‍ തുടര്‍ക്കഥ; പുതിയ വോള്‍വോ എക്സ് സി 90 സ്വന്തമാക്കി ബേസില്‍ ജോസഫ്; നടന്‍ വാങ്ങിയത് 97 ലക്ഷം വിലയുള്ള ആഡംബര വാഹനം; ക്രിസ്തുമസ് ദിനത്തില്‍ കുടുംബമൊന്നിച്ചുള്ള ചിത്രം പങ്ക് വച്ചതിന് താഴെ അക്കൗണ്ട് വില്ക്കുന്നോയെന്ന ചോദ്യവുമായി ആരാധകന്‍; മറുപടി നല്കി താരം
ലയാളികളുടെ പ്രിയ താരം ബേസില്‍ ജോസഫിന്റെ സൂപ്പര്‍ഹിറ്റ് യാത്രയ്ക്ക് ഇനി ആഡംബരം കൂടും.ബേസില്‍ ജോസഫിന്റെ ഗ്യാരേജിലേക്ക് പുതിയൊരു അതിഥി കൂടി. വോള്‍വോയുടെ ആഡംബര എക്സ്യുവിയായ എക്സ് സി 90യാണ് താരം സ്വന്തമാക്കിയത്.ഭാര്യ എലിസബത്തിനൊപ്പം ഷോറൂമിലെത്തിയാണ് ബേസില്‍ കാര്‍ സ്വീകരിച്ചത്.

മാധ്യമ പ്രവര്‍ത്തകന്‍ ബൈജു എന്‍ നായരാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. പ്രിയപ്പെട്ട മിന്നല്‍ ബേസിലിനും എലിസബത്തിനും വോള്‍വോ എക്സ് സി 90 യുടെ സുരക്ഷിതത്ത്വത്തില്‍ സുരഭില, മംഗള യാത്ര നേരുന്നുഎന്നാണ് ബൈജു എന്‍ നായര്‍ കുറിച്ചത്. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.

നിലവിലുള്ള 2.0 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് XC90 ന് കരുത്ത് പകരുന്നത്. 300 ബിഎച്ച്പിയും 420 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്ന മോട്ടോര്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, അത് നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ക്രോസ്-ട്രാഫിക് അലേര്‍ട്ടോടുകൂടിയ ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്റര്‍, 360-ഡിഗ്രി ക്യാമറ, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റ്, പിന്‍ കൂട്ടിയിടി ലഘൂകരണ പിന്തുണ എന്നിവ പോലുള്ള സവിശേഷതകളും ഉണ്ട്.

ക്രിസ്മസ് ദിനത്തില്‍ കുടുംബവുമൊന്നിച്ച് നടത്തിയ ബോട്ട്യാത്രയുടെ ചിത്രങ്ങള്‍ ബേസില്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.ഈ ചിത്രങ്ങള്‍ക്കു താഴെ വന്ന ഒരു കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 3000 രൂപ തരാം ഈ അക്കൗണ്ട് വില്‍ക്കുന്നുണ്ടോ എന്നായിരുന്നു കമന്റ്. ഇന്‍വെസ്റ്റ്‌മെന്റ് ബൈ ലിസ എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഓഫറിനു നന്ദി പക്ഷെ ഞാന്‍ ഇതു വില്‍ക്കുന്നില്ല എന്ന് ബേസില്‍ ഇതിനു മറുപടിയും നല്‍കി

ഇതിനു പിന്നാലെ കമന്റുമായി ആരാധകരും ചിത്രത്തിനു താഴെ നിറഞ്ഞു. 3000 നല്ല ഓഫറായിരുന്നു നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ അക്കൗണ്ട് എടുത്തോളൂ 1500 തന്നാല്‍ മതി അങ്ങനെ നീളുന്നു രസകരമായ കമന്റുകള്‍.1.4 മില്യണ്‍ ഫോളോവേഴ്‌സാണ് ബേസിലിനു ഇന്‍സ്റ്റഗ്രാമിലുള്ളത്.

ബേസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മിന്നല്‍ മുരളിപുറത്തിറങ്ങിയിട്ട് ഡിസംബര്‍ 24 ാം തീയതി ഒരു വര്‍ഷമായി. സംവിധാനത്തിനു ഇടവേള കൊടുത്ത് അഭിനയത്തിലാണ് താരം ശ്രദ്ധ കേന്ദ്രകരിച്ചിരിക്കുന്നത്. കഠിന കഠോരമീ അണ്ഡകടാഹം,എങ്കിലും ചന്ദ്രികേ എന്നിവയാണ് ബേസിലിന്റെ പുതിയ ചിത്രം.

കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധാനം ആരംഭിച്ച് മിന്നല്‍ മുരളിയിലൂടെ ആഗോള തലത്തില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസില്‍ ജോസഫ്.മിന്നല്‍ മുരളി ആഗോള തലത്തില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരവധി ബഹുമതികള്‍ ബേസില്‍ ജോസഫിന് ലഭിച്ചിരുന്നു. മിന്നല്‍ മുരളിയിലൂടെ മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ സ്വന്തമാക്കിയിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Basil ⚡Joseph (@ibasiljoseph)

basil joseph bought new suv volvo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES