Latest News

തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നിര്‍മാണ കമ്പനി;ജനതാ മോക്ഷന്‍ പിക്ചേഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മോഹന്‍ലാല്‍; പ്രഖ്യാപിച്ചത് ആറു സിനിമകള്‍

Malayalilife
 തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നിര്‍മാണ കമ്പനി;ജനതാ മോക്ഷന്‍ പിക്ചേഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മോഹന്‍ലാല്‍; പ്രഖ്യാപിച്ചത് ആറു സിനിമകള്‍

തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനതാ മോക്ഷന്‍ പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനവും ഉദ്ഘാടനവും. കമ്പനി നിര്‍മ്മിക്കുന്ന ആറു സിനിമകളുടെ പ്രഖ്യാപനവും ഇന്ന് ക്രൗണ്‍ പ്ലാസയില്‍ നടന്ന വിപുലമായ ചടങ്ങില്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.പ്രവാസി വ്യവസായി ആയ ഉണ്ണി രവീന്ദ്രനുമായി ചേര്‍ന്ന് സുരേഷ് ബാബു ആരംഭിച്ച ജനതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളുമായി മലയാളത്തിലെ തല മുതിര്‍ന്ന സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും നടീനടന്മാരും പങ്കെടുത്തു.

മോഹന്‍ലാലിനൊപ്പം ഭദ്രന്‍, ബ്ലസ്സി, എബ്രിഡ് ഷൈന്‍, ബി ഉണ്ണികൃഷ്ണന്‍, എസ് എന്‍ സ്വാമി, എം പത്മകുമാര്‍, തരുണ്‍ മൂര്‍ത്തി, മഴവില്‍ മനോരമയുടെ മേധാവിയുമായ ശ്രീ പി ആര്‍ സതീഷ് , ഷാഹി കബീര്‍, കൃഷാന്ദ്, നവ്യാ നായര്‍, ഗായത്രി അരുണ്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.

തിരക്കഥാകൃത്ത് സുരേഷ് ബാബു സംവിധായകനാകുന്ന 'മനോഹരനും ജാനകിയും', 'അരിബഡ' എന്നീ രണ്ട് സിനിമകള്‍ക്കൊപ്പം ഭദ്രന്‍, ടിനു പാപ്പച്ചന്‍, തരുണ്‍ മൂര്‍ത്തി, രതീഷ് കെ രാജന്‍ എന്നിവരുടെ സിനിമകളുമാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് സമകാലിക മലയാള സിനിമയെ വിശദമായി പഠനവിധേയമാക്കുന്ന ഒരു സംവാദവും സംഘടിപ്പിക്കപ്പെട്ടു. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

banner from screenwriter suresh babu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES