സുഹൃത്തിന് ബാലഭാസ്‌കര്‍ നേടി കൊടുത്തത് ഒന്നരക്കോടിയുടെ ലോണ്‍; ഡ്രൈവര്‍ അര്‍ജ്ജുനെത്തിയത് ഈ സുഹൃത്തിന്റെ കെയറോഫില്‍; ആക്‌സിഡന്റ് മനപ്പൂര്‍വ്വമെന്ന് സംശയം; ബാലുവിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി പിതാവ്

Malayalilife
topbanner
സുഹൃത്തിന് ബാലഭാസ്‌കര്‍ നേടി കൊടുത്തത് ഒന്നരക്കോടിയുടെ ലോണ്‍; ഡ്രൈവര്‍ അര്‍ജ്ജുനെത്തിയത് ഈ സുഹൃത്തിന്റെ കെയറോഫില്‍; ആക്‌സിഡന്റ് മനപ്പൂര്‍വ്വമെന്ന് സംശയം; ബാലുവിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി പിതാവ്

ബാലഭാസ്‌കറുടെയും മകളുടെയും മരണത്തിന് ഇടയാക്കിയ കാര്‍ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലുവിന്റെ പിതാവ് സി.കെ ഉണ്ണി നല്‍കിയ പരാതിയില്‍മേല്‍ പോലീസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. ബാലുവിന്റെ സാമ്പത്തിക ഇടപാടുകളുകളെ പറ്റിയും ഡ്രൈവര്‍ അര്‍ജ്ജുനെയും പറ്റി സമഗ്ര അന്വേഷണം വേണമെന്നാണ് ഉണ്ണി പരാതി നല്‍കിയത്. എന്നാല്‍ ബാലുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് കണ്ടെത്തിയെങ്കിലും ഡ്രൈവര്‍ അര്‍ജ്ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം എത്തിയത്. എന്നാല്‍ ബാലുവിന്റെ പാലക്കാട്ടെ സുഹൃത്തിനെിരെയും ഇയാളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ പറ്റിയും ശക്തമായ ആരോപണങ്ങളുമായി സി.കെ ഉണ്ണി ഇപ്പോള്‍ രംഗത്തെത്തിയിരിക്കയാണ്.

തിരുവനന്തപുരത്ത് ബാലഭാസ്‌കര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ബാലുവിന്റെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് ബാലുവിന്റെ മരണത്തില്‍ തന്റെ സംശയങ്ങള്‍ക്ക് അറുതിയായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ആയുര്‍വേദ ആശുപത്രിയില്‍ ബാലു ചികിത്സയ്ക്കായി പോയിരുന്നു. ഇവിടെ കുറെ നാള്‍ കിടന്ന് ഡോക്ടറുമായി ചങ്ങാത്തത്തിലായി. പിന്നെയും ഇടയ്ക്കിടെ ബാലു അവിടെ താമസിക്കാന്‍ തുടങ്ങി. അപ്പോള്‍ അത് ചെറിയൊരു ആശുപത്രിയായിരുന്നു. എന്നാല്‍ തന്റെ അനുജന്‍ അവിടെ എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്നു. റിസോര്‍ട്ട് ഡെവലപ്പ് ചെയ്യാന്‍ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോണ്‍ കൊടുത്തു എന്ന് അനുജന്‍ തന്നോട് പറഞ്ഞെന്ന് ഉണ്ണി വെളിപ്പെടുത്തുന്നു. അതിനു ശേഷം ബാലുവിന്റെ വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് അവിടെയുണ്ടായിരുന്നു. തെളിവുകളൊന്നും തരാന്‍ തന്റെ കൈവശമില്ലെന്നും  സി.കെ ഉണ്ണി പറയുന്നു. ആ ആശുപത്രി ഇപ്പോള്‍ ആയുര്‍വേദ റിസോര്‍ട്ടായി മാറിക്കഴിഞ്ഞു.

ഇതിനിടെയില്‍ 'ചെറുപ്പുളശ്ശരിയില്‍ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന്  ബാലു പറഞ്ഞിരുന്നു. സ്റ്റീഫനും ഇക്കാര്യം അറിയാം. എന്നാല്‍ അതിന്റെയൊന്നും കണക്കുകള്‍ ഇപ്പോള്‍ കാണാനില്ല. വയസുകാലത്തുണ്ടായിരുന്ന ആകെയുള്ള ഊന്നുവടിയായിരുന്നു. തരാന്‍ തന്റെ കൈയില്‍ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. വാഹനമോടിച്ചിരുന്ന അര്‍ജുനെ ആയുര്‍വേദ ഡോക്ടര്‍ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂടെകൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അര്‍ജുന്റെ പേരില്‍ എന്തോ ക്രിമിനല്‍ കേസോ കൊട്ടേഷന്‍ ഏര്‍പ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബാലുവിന്റെ മരണത്തിന് ഇടയാക്കിയ ആക്‌സിഡന്റ് മനപൂര്‍വമുണ്ടാക്കിയ ആക്‌സിഡന്റാണെന്ന് തനിക്ക് തോന്നിയത്. ഡ്രൈവര്‍ക്ക് കാലില്‍ മാത്രമെ പരിക്കുള്ളു. സത്യമെന്താണെന്ന് ദൈവത്തിനെ അറിയു എന്നും ഉണ്ണി വേദനയോടെ പറയുന്നു.

എന്നാല്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാലുവിന്റെ പിതാവിന്റെ വെളിപ്പെടുത്തലോടെ പാലക്കാടുള്ള ആയൂര്‍വേദ കേന്ദ്രത്തേക്കുറിച്ചും അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന. 

 

balabhaskar dead c k unni response about balu's economic background

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES