ബാല, ഷൈന്‍ ടോം ചാക്കോ, മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജയന്‍ കോട്ടയ്ക്കല്‍ സംവിധാനം ചെയ്യുന്ന 'പ്ലാന്‍-എ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എറണാകുളം ഇടപ്പള്ളി ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ വെച്ച് നടന്ന വിപുലമായ ചടങ്ങില്‍ നടന്‍ ശ്രീനിവാസന്‍ പ്രകാശനം ചെയ്തു. വിവാഹശേഷം ബാലയും ഭാര്യ കോകിലയും ആദ്യമായി പങ്കെടുത്ത പൊതു ചടങ്ങ് ആയിരുന്നു സിനിമയുടെ ടൈറ്റില്‍ ലോഞ്ച്.നടന്‍ ശ്രീനിവാസനായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
ഇപ്പോഴിതാ ചടങ്ങില്‍ സംസാരിക്കവെ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബാലയ്‌ക്കൊപ്പം വേദിയില്‍ ഭാര്യ കോകിലയുമുണ്ടായിരുന്നു.ദെവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ സ്റ്റേജില്‍ നില്‍ക്കുന്നത്. ഇത് എന്റെ മാമന്റെ മകള്‍ കോകിലയാണ്. ഞാന്‍ കോകിലയെ വിവാഹം ചെയ്തു. വിവാഹശേഷം ഞങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ഫങ്ഷനാണിത്. ഇന്ന് കല്യാണം കഴിച്ച് ഇന്ന് തന്നെ മൂവി ടൈറ്റില്‍ ലോഞ്ച് ഫങ്ഷന്‍ വെക്കണം എന്നൊന്നും പ്ലാന്‍ ചെയ്ത് ചെയ്തതല്ല. സംഭവിച്ചതാണ്.
കാരണം ഇരുപത്തിമൂന്ന് എനിക്ക് വളരെ ഇഷ്ടമുള്ള നമ്പറാണ്. ഇന്ന് ഒരുപാട് പേര്‍ ഞങ്ങളെ അനുഗ്രഹിച്ചു. അതുപോലെ ഒരുപാട് ട്രോളും ഇറങ്ങിയിട്ടുണ്ട്. ഇത് എന്റെ ഫൈനല്‍ മാര്യേജാണ് കേട്ടോ. കഷ്ടങ്ങള്‍ നമുക്കെ അറിയൂ. ചിലര്‍ ഇന്ന് ട്രോളുകള്‍ ചെയ്തപ്പോള്‍ അതില്‍ വേദനയുള്ള ചില കാര്യങ്ങള്‍ കണ്ടു. അപ്പോള്‍ ഞാന്‍ കോകിലയോട് ചോദിച്ചു... ഞാന്‍ സിനിമാ താരമാണ്. ഞാന്‍ ഇത് കുറേ കണ്ടതുമാണ്... നിനക്ക് ഇതൊന്നും കാണുമ്പോള്‍ വിഷമം ഇല്ലേയെന്ന്. ഇല്ലെന്നായിരുന്നു അവളുടെ മറുപടി.
കാരണം ചോദിച്ചപ്പോള്‍ തനിക്ക് മലയാളം അറിയില്ലല്ലോയെന്നായിരുന്നു കോകിലയുടെ മറുപടി. ഞങ്ങളെ ട്രോള്‍ ചെയ്യുന്നവരോടും നെഗറ്റീവ് പറയുന്നവരോടും ഒരു അഡൈ്വസ് അങ്ങോട്ട് ഞാന്‍ പറയുകയാണ്... കുറച്ച് ഇ
ഗ്ലീഷ് കൂടി ചേര്‍ത്താല്‍ ഞങ്ങള്‍ക്കും അത് മനസിലാകും.
മുഴുവന്‍ മലയാളത്തില്‍ എഴുതിയാല്‍ ഞങ്ങള്‍ക്ക് മനസിലാകില്ല. എല്ലാവരും നന്നായി ഇരിക്കട്ടേ.. എന്ന് പറഞ്ഞാണ് ബാല അവസാനിപ്പിച്ചത്. താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതായി ദിവസങ്ങള്‍ക്ക് മുമ്പാണ് ബാല പറഞ്ഞത്. വധു ആരാണെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും വരരുതെന്നും താരം പറഞ്ഞിരുന്നു. ബാലയുടെ അമ്മയോ സഹോദരനൊ ഒന്നും വിവാഹത്തിന് എത്തിയിരുന്നില്ല. സിനിമാ മേഖലയില്‍ നിന്നും ബാലയുടെ ഉറ്റ സുഹൃത്ത് മുന്ന മാത്രമാണ് പങ്കെടുത്തത്. ബാലയെ താന്‍ ചെറുപ്പം മുതല്‍ സ്‌നേഹിക്കുന്നുണ്ടെന്നാണ് വിവാ?ഹശേഷം മീഡിയയോട് സംസാരിക്കവെ കോകില പറഞ്ഞത്. കുട്ടിക്കാലം മുതല്‍ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്.
അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാന്‍ എഴുതി വച്ചിട്ടുണ്ട് വീട്ടില്‍ എന്നാണ് കോകില പറഞ്ഞത്.
ഐ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. എസ് രാജേഷ് കുമാര്‍, ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്ലാന്‍ എ ചിത്രത്തിന്റെ നിര്‍മ്മാണം.ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു.പ്രസന്നന്‍ ഒളതലയാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്. കെ ആര്‍ മുരളീധരന്‍, വര്‍ഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാജി സുകുമാരന്‍, കെ സനന്‍ നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജു എസ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, കല ത്യാഗു തവനൂര്‍, മേക്കപ്പ് ജിജു കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂംസ് ഗാഥ ഫിലോ, സ്റ്റില്‍സ് അന്‍വര്‍ പട്ടാമ്പി, മീഡിയ പ്രമോഷന്‍ ശബരി, പി ആര്‍ ഒ- എ എസ് ദിനേശ്.