'ചെകുത്താന്'എന്ന പേരില്‍ വിഡിയോ ചെയ്യാറുള്ള യുട്ഊബര്‍ അജു അലക്സിനെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ ട്വിസ്റ്റ്. അതൊരു കള്ളപ്പരാതിയാണെന്ന് ബാല പറയുന്നു. മറുപടി വിഡിയോ പങ്കുവെച്ച് നടന് ബാല അത് തെളിയിക്കുകയാണ്. ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ സാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു.
അജുവിന്റെ മുറിയിലെത്തിയ നടന് അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. മിസ്റ്റര്‍ ചെകുത്താന്, നിങ്ങള്‍ പൊലിസ് സ്റ്റേഷനില്‍ പോകുമെന്നറിഞ്ഞുതന്നെയാണ് ഞാന്‍ ഈ വിഡിയോ എടുത്തത്. ഞാന്‍ അന്ന് അവന്റെ മുറിയില്‍ പോയി എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ കാണൂ, ചെറിയ കുട്ടികള്‍ക്കു വേണ്ടിയെങ്കിലും നാക്ക് അല്പം കുറയ്ക്കൂ...ചീത്ത വാക്കുകള്‍ ആരും ഉപയോഗിക്കരുത്, എന്നു ബാല പറയുമ്പോള്‍ അജു വര്‍ഷങ്ങളായി ചെയ്യുന്ന കാര്യമാണെന്നും അത് വ്യക്തിപരമാണെന്നും സുഹൃത്ത് പറയുന്നതാണ് വിഡിയോയില്‍.
ബാല തന്റെ വീട്ടില്‍ക്കയറി തോക്കെടുത്ത് ഭീഷണിപ്പെടുത്തിയെന്നും സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ചെന്നുമായിരുന്നു ബാലയ്ക്കെതിരെ യുട്യൂബറുടെ പരാതി. ആറാട്ട് അണ്ണന് എന്ന വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും ഗുണ്ടകളെയും കൊണ്ടാണ് മുറിയില്‍ വന്നതെന്നുമായിരുന്നു അജുവിന്റെ ആരോപണം. സംഭവത്തില്‍ ബാലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്നു സംഭവിച്ചതെന്താണെന്നു വ്യക്തമാകുന്ന വിഡിയോ ബാല പുറത്തുവിട്ടത്.
ടന്‍ ബാലയ്ക്കെതിരെ പരാതിയുമായി ചെകുത്താന് എന്ന യുട്ഊബര്‍. ബാല ഇയാളുടെ ഫ്ളാറ്റില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 'ചെകുത്താന്' എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന അജു അലക്സിനെ ഭീഷണിപ്പെടുത്തിയെന്ന കാട്ടി സുഹൃത്ത് മുഹമ്മദ് അുള്‍ ഖാദര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാലയ്ക്കെതിരെ വീഡിയോ ചെയ്തതിന്റെ വിരോധമാണ് ഭീഷണിക്ക് പിന്നിലെന്നാണ് വിവരം. അജു അലക്സ് താമസിക്കുന്ന വീട്ടിലെത്തി സാധനങ്ങളും മറ്റും വലിച്ചെറിഞ്ഞെന്നും കൊല്ലുമെന്നും സുഹൃത്തിനോട് പറഞ്ഞുവെന്ന് അജു ആരോപിച്ചു.
എന്നാല്‍ യൂട്ഊബര്‍ തന്റെ വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരെരായ തന്റെ പ്രതികരണമെന്നാണ് ബാല പറയുന്നത്. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ, ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ് എന്നും ബാല വീഡിയോയില്‍ പറയുന്നു.
വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതോടെ നിര്ത്തിക്കോളാന് പറയണമെന്നും ബാല അജുവിന്റെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോയും ബാല പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.