മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരിപാടികളിൽ ഒന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടി, മുകേഷ്, ആര്യ രോഹിത്, ധർമജൻ ബോൾഗാട്ടി എന്നിവരായിരുന്നു പരിപാടി അവതരിപ്പിക്കുന്നത്. പുതിയ സിനിമകളുടെ വിശേഷങ്ങളുമായി പല താരങ്ങളും അതിഥികളായി ബഡായി ബംഗ്ലാവിൽ എത്തുന്നതും കോമഡി സ്കിറ്റുകളുമൊക്കെ ചേർത്ത വിനോദ പരിപാടിയായിരുന്നു അത്.ബഡായി ബംഗ്ലാവിന്റെ മുതലാളി മുകേഷ് ആണെങ്കിലും പിഷാരടിയും ആര്യയും ഭാര്യ ഭർത്താക്കന്മാരായി അവിടെ തമാസിക്കുന്നതാണ് കഥ. എന്നാൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായ ബഡായ് ബംഗ്ലീവിന്റെ രണ്ടാം സീസൺ വന്നപ്പോൽ പിഷാരടിയും ആര്യയും ഇല്ലാഞ്ഞത് വിമർശനത്തിന് ഇടയാക്കിയിരുന്നു,
സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് പരിപാടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. സേവ് പിഷാരടി ആൻഡ് ആര്യ ക്യാമ്പയിനുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പരിപാടി കാണുന്നില്ലെന്നും ബോറടി ബംഗ്ലാവായി മാറിയ പരിപാടി അടുത്തു തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന തരത്തിലുമുള്ള അഭിപ്രായമായിരുന്നു പ്രേക്ഷകരുടേത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ആര്യ.
സീസൺ 2 വരുന്നതിനെ കുറിച്ച് പ്രമോ കണ്ടപ്പോഴാണ് മനസ്സിലായതെന്നും തന്നെ പരിപാടിയിൽ നി്ന്ന് നീക്കം ചെയ്തത് എന്തു കൊണ്ടാണെന്ന് മനസ്സിലായില്ലെന്നും ആര്യ പറയുന്നു. പരിപാടിയിൽ ആരൊക്കെ വേണമെന്നുള്ളത് അവരുടെ തീരുമാനമാണ്. വ്യക്തിപരമായ തീരുമാനമല്ല, ഇതേക്കുറിച്ച് തീരുമാനമെടുക്കുന്നത് ചാനലാണ്, ചാനലിന്റെ സ്വന്തം പരിപാടിയാണ്. ആരൊക്കെ വേണമെന്നുള്ളത് അവരുടെ തീരുമാനമാണ്.
ബഡായി ബംഗ്ലാവിൽ നിന്നും വിളിച്ചാൽ താനോടി പോവുമെന്നും താരം പറയുന്നു, ഇടയ്ക്ക് താൻ വേറെ രാജ്യമൊക്കെ സന്ദർശിക്കും എന്നാലും വീട്ടിലേക്ക് തിരിച്ചെത്താൻ തയ്യാറാണെന്നും താരം പറയുന്നു. ഇന്നത്തെ ആര്യയാക്കിയത് ബഡായി ബംഗ്ലാവാണെന്നും തറവാട്ടിലേക്ക് തിരിച്ചു പോവുന്ന സുഖമാണ് അതെന്നും താരം പറയുന്നു.
അമ്മായിയും മുകേഷേട്ടനും മനോജേട്ടനുമൊക്കെ പരിപാടിയിലുണ്ട്. നിർഭാഗ്യവശാൽ താനതിന്റെ ഭാഗമല്ലെന്നും രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുകയാണ്. കോൺസെപ്റ്റിൽ വ്യാത്യസമുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. മിഥുൻ ചേട്ടനും ലക്ഷ്മിയുമാണ് പുതിയതായി എത്തിയിട്ടുള്ളത്. അവരുടെ ഫാമിലി തന്നെ ഭയങ്കര ഹിറ്റാണ്. മിഥുൻ ചേട്ടന് ഒത്തിരി ഫാൻസുണ്ട്, അദ്ദേഹത്തെ നേരത്തെ തന്നെ സ്വീകരിച്ചതാണ് എല്ലാവരുമെന്നും ആര്യ പറയുന്നു.