Latest News

നാല്‍പതു വര്‍ഷം എന്റെ ജോലിഭാരം അദ്ദേഹം ചുമന്നു; ഇന്ന് ഞാന്‍ അദ്ദേഹത്തെ ചുമക്കുന്നു; തന്റെ സെക്രട്ടറിയും സിനിമാ നിര്‍മാതാവുമായി ശീതള്‍ ജെയ്‌ന്റെ മൃതദേഹം ചുമന്ന് ബച്ചനും മകനും; താരത്തിന്റെ കുറിപ്പ് വൈറല്‍

Malayalilife

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ സെക്രട്ടറിയും സിനിമാനിര്‍മ്മാതാവുമായിരുന്ന ശീതള്‍ ജെയ്ന്‍ അന്തരിച്ചു (70). നാല് പതിറ്റാണ്ടുകളേറെയായി ബച്ചന്‍ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളായിരുന്നു് ശീതള്‍ ജെയ്ന്‍.

പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളില ബിഗ് ബി, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് എന്നിവര്‍ പങ്കെടുത്തു. ജെയ്ന്റെ മരണത്തില്‍ വികാരഭരിതമായ കുറിപ്പാണ് അമിതാഭ് തന്റെ ട്വിറ്ററില്‍ പങ്കുവെച്ചത്.

എന്റെ ജോലിയുടെ ഭാരങ്ങള്‍ അദ്ദേഹം 40 വര്‍ഷത്തോളം ചുമന്നു. ആത്മാര്‍ത്ഥതയുടെയും വിനയത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായിരുന്നു അദ്ദേഹം. ഇന്ന് ഞാന്‍ അദ്ദേഹത്തെ യാത്രയാക്കുകയാണ്- ബച്ചന്‍ കുറിച്ചു.

bachan secretary sheethal jain funeral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES