Latest News

അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മിടുക്കി തന്നെ; പ്ലസ്ടൂ പരീക്ഷയില്‍ ഫുള്‍ എപ്ലസ്സ് കരസ്ഥമാക്കി ബേബി നയന്‍താര

Malayalilife
 അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മിടുക്കി തന്നെ; പ്ലസ്ടൂ പരീക്ഷയില്‍ ഫുള്‍ എപ്ലസ്സ് കരസ്ഥമാക്കി  ബേബി നയന്‍താര

രു കാലത്ത് മലയാളത്തിലെ ശ്രദ്ധേയ ബാലതാരമായിരുന്നു ബേബി നയന്‍താര. നാലുവയസുള്ളപ്പോള്‍ കിലുക്കം കിലുകിലുക്കം എന്ന സിനിമയില്‍ അഭിനയിച്ചാണ് ബേബി നയന്‍താര മലയാള സിനിമയിലേക്ക് എത്തുന്നത്.  കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മോഹന്‍ലാല്‍, കാവ്യാമാധവന്‍ എന്നിങ്ങളെ വന്‍ താരനിരയ്‌ക്കൊപ്പമാണ് നയന്‍താര സിനിമയില്‍ ചുവടുവച്ചത്. പത്ത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 26 ചിത്രങ്ങളില്‍ നയന്‍താര ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ച് കൈയ്യടി നേടുകയും ചെയ്തു. ഇപ്പോള്‍ സിനിമകളില്‍ നിന്നും വിട്ട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയന്‍താരയ്ക്ക് പതിനേഴ് വയസാണ് പ്രായം.

തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ കൊച്ചിയിലേക്ക് നയന്‍താരയുടെ കുടുംബം മാറിയിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ്് സിനിമാ അഭിനയത്തില്‍നിന്നും നയന്‍താര ഇടവേളയെടുത്തിരുന്നു. താരരാജാക്കന്‍മാരുടെ മക്കളുടെ നായികയാവാന്‍ അവസരം കിട്ടിയെങ്കിലും പഠനം കഴിഞ്ഞ ശേഷം മതി അഭിനയമെന്നായിരുന്നു താരത്തിന്റെ തീരുമാനം.  ഇപ്പോള്‍ ത്രിപ്പുണ്ണിത്തുറയിലെ ചോയിസ് സ്‌കൂളില്‍ നിന്നും ഇപ്പോള്‍ പ്ലസ് ടു എഴുവി വിജയിച്ചിരിക്കയാണ് നയന്‍താര. സിനിമയില്‍ നിന്നും മാറിനില്‍ക്കാനുള്ള നയന്‍താരയുടെ തീരുമാനം ഒട്ടും തെറ്റിയിട്ടില്ലെന്ന് തന്നെയാണ് റിസള്‍ട്ടില്‍ നിന്നും മനസിലാകുന്നത്.


പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് കുഞ്ഞുതാരം മികവു തെളിയിച്ചത്. 94.2 ശതമാനം മാര്‍ക്കോടെയാണ് കൊമേഴ്‌സ് സ്ട്രീമില്‍ പഠിച്ച താരത്തിന്റെ മിന്നും വിജയം. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് നയന്‍താര. ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ നിരന്തരമായി താരം പങ്കുവയ്ക്കാറുണ്ട്. മികച്ച വിജയം നേടിയ നയന്‍താരയുടെ മാര്‍ക്കറിഞ്ഞ് സിനിമാലോകത്തുള്ളവര്‍ പോലും അഭിനന്ദനവുമായി എത്തുകയാണ്.

മറുപടി, ലിറ്റില്‍ സൂപ്പര്‍മാന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് നയന്‍താര ഒടുവില്‍ അഭിനയിച്ചിരുന്നു. സിനിമയിലേക്ക് തിരികേ വരണമെന്ന് തന്നെയാണ് നയന്‍താരയുടെ ആഗ്രഹം. തിരിച്ചുവരവില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സൂര്യക്കുമൊപ്പം ചെറിയ റോളിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹവും നയന്‍താരയ്ക്കുണ്ട്. കൊല്ലം സ്വദേശിയായ മണിനാഥ് ചക്രവര്‍ത്തിയുടെയും, ബിന്ദുമണിനാഥിന്റെയും ഇളയമകളാണ് നയന്‍താര. രണ്ടുവയസുകാരന്‍ അയാനാണ് നയന്‍താരയുടെ അനുജന്‍. . 15 വര്‍ഷം പ്രായവ്യത്യാസമാണ് ഇവര്‍ തമ്മിലുള്ളത്.

baby nayanhara got full a plus in board exam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES