Latest News

മലയാള സിനിമാരംഗം വിട്ടുനിന്നതിനന്റെ കാരണം വെളിപ്പെടുത്തി ബേബി അമ്പിളി

Malayalilife
മലയാള സിനിമാരംഗം വിട്ടുനിന്നതിനന്റെ കാരണം വെളിപ്പെടുത്തി ബേബി അമ്പിളി

ലയാളസിനിമിയില്‍ ബാലതാരമായി ഒരുകാലത്ത് മിന്നിനിന്ന താരമാണ് ബേബി അമ്പിളി. എന്നാല്‍ പെട്ടെന്ന് ഒരുനാള്‍ താരത്തെ കാണാതായി. ഇപ്പോള്‍ പഠിച്ച് മിടുക്കിയായ അഡ്വക്കേറ്റായ താരം വിവാഹം കഴിഞ്ഞ് മക്കളായി സ്വസ്ഥ ജീവിതം നയിക്കുകയാണ്. അതേസമയം ഇപ്പോള്‍ താന്‍ എന്തുകൊണ്ട് സിനിമാരംഗം വിട്ടതെന്ന് താരം വെളിപ്പെടുത്തിയിരിക്കയാണ്.

വാത്സല്യം, മീനത്തില്‍ താലികെട്ട്, ഗോഡ് ഫാദര്‍ എന്നാ ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി അമ്പിളിയെ മലയാളികള്‍ മറക്കാനിടയില്ല. ഓമത്തമുളള മുഖമാണ് ബേബി അമ്പിളിയെ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കാന്‍ കാരണം. തൊണ്ണൂറുകളിലാണ് ബേബി ശാലിനിയും ബേബി ശ്യാമിലിയും ബാലതാരങ്ങളായി തിളങ്ങി നിന്ന മലയാള സിനിമ ലോകത്തിലേക്ക് ബേബി അമ്പിളി എത്തുന്നത് . വ്യൂഹം, വര്‍ത്തമാനകാലം എന്നീ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് സര്‍ഗ്ഗം, ഗോഡ് ഫാദര്‍, സൗഹൃദം, അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, വാരഫലം, നമ്പര്‍ 20 മദ്രാസ് മെയില്‍, മിന്നാരം തുടങ്ങി ഒരുപിടി നല്ലചിത്രങ്ങളില്‍ ബാലതാരമായി എത്തി. മലയാളത്തിലെ അക്കാലത്തെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളിലൊക്കെ ബാലതാരമായി എത്താനുളള ഭാഗ്യവും അമ്പിളിക്ക് ലഭിച്ചു. വാത്സല്യത്തിലെ ആ കുഞ്ഞ് ചേച്ചിയും മിന്നാരത്തിലെ ചട്ടമ്പിപ്പെണ്ണും മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയുമാണ് പ്രേക്ഷകരുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന കഥാപാത്രങ്ങളാണ്. 

മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ അനിയത്തിയായി അഭിനയിച്ച അമ്പിളിയെ ദിലീപ് കളിയാക്കി വിളിക്കുന്ന ഒരു പേര്് വീപ്പക്കുറ്റി എന്നാണ്. വീപ്പക്കുറ്റിയിലൂടെ മലയാളി മനസില്‍ ഇടം നേടിയ അമ്പിളി ഇപ്പോള്‍ അഡ്വക്കേറ്റാണ്. വെള്ളിത്തിരയില്‍ ഓമനത്തമുള്ള മുഖവുമായി മിന്നിത്തിളങ്ങിയ കുസൃതിക്കുടുക്ക വളര്‍ന്നു വലുതായി ഭാര്യയും അമ്മയും അഭിഭാഷകമൊക്കെ ആയി. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ സിനിമയ വിടാനുണ്ടായ കാരണം അമ്പിളി വ്യക്തമാക്കുന്നത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മീനത്തില്‍ താലിക്കെട്ടില്‍ അമ്പിളി അഭിനയിക്കുന്നത്. ഷൂട്ടിങ്ങ് ഒക്കെ കഴിഞ്ഞ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചത്. അതിനുവേണ്ടി ജിമ്മില്‍ പോയി തടിയൊക്കെ കുറച്ചു. പക്ഷേ ഇതിനിടെ വില്ലന്റെ രൂപത്തില്‍ മരണമെത്തി. സിനിമാ അഭിനയത്തിന് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന അമ്പിളിയുടെ അച്ഛന്റെ മരണം ആകസ്മികമായിരുന്നു. ലൊക്കേഷനില്‍ എപ്പോഴും കൂടെവന്നിരുന്ന അച്ഛന്‍ ദേവദാസിന്റെ വേര്‍പാട് അമ്പിളിക്കും വീട്ടുകാര്‍ക്കും താങ്ങാവുന്നതില്‍ അധികമായി. അതോടെ ആകെയുള്ള പിന്തുണയും ഇല്ലാതായി. അതിനു ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പ്രോല്‍സാഹിപ്പിച്ചില്ലെന്ന് അമ്പിളി പറയുന്നു. പക്ഷേ അമ്പിളിക്ക് ചന്ദ്രനുദിക്കുന്ന ദിക്കിലുണ്ടായ നഷ്ടം നേട്ടമായത് കാവ്യാമധവനാണ്. അന്ന് ഈ ചിത്രത്തിലൂടെ നായികയായി കാവ്യമാധവന്‍ മലയാളത്തിലെ നമ്പര്‍വണ്‍ നായികയായത് ചരിത്രം. വിജീഷാണ് അമ്പിളിയുടെ ഭര്‍ത്താവ്. ദിയ ധര എന്നിവരാണ് അമ്പിളിയുടെ മക്കള്‍.

baby ambili reveals about quiting from malayalam industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES