Latest News

ദോശയ്ക്കു പിന്നാലെ കട്ടന്‍കാപ്പിയുമായി ബാബുരാജ്; സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

Malayalilife
ദോശയ്ക്കു പിന്നാലെ കട്ടന്‍കാപ്പിയുമായി ബാബുരാജ്; സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

ക്ഷണം ഒരു പ്രധാന കഥാപാത്രമായി എത്തി വിസ്മയിപ്പിച്ച ചിത്രമായിരുന്നു ആഷിഖ് അബു ഒരുക്കിയ ബാബുരാജ്- ലാല്‍ ചിത്രം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. അന്ന് ദോശയായിരുന്നു താരമെങ്കില്‍ ഇപ്പോള്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ടീം കട്ടന്‍കാപ്പിയുമായി എത്തുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ തുടര്‍ഭാഗമായി ‘ബ്ലാക്ക് കോഫി’ വരുന്നു.

ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. ആദ്യ ഭാഗത്ത് ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുക്ക് ബാബു എന്ന കഥാപാത്രമായി തന്നെ ബാബുരാജ് രണ്ടാം ഭാഗത്തിലും ഉണ്ടാകും. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെയാണ് ഒരുക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഒരുക്കിയ ആഷിക്ക് അബു ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നു.

babu raj agin in cook black coffee movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES