Latest News

വില്ലന്മാര്‍ ബലാത്സംഗം ചെയ്യുന്നത് ഓഡിയന്‍സിനു ത്രില്‍; ട്രന്‍ഡില്‍ താന്‍ മാറ്റം വരുത്തിയതിനെക്കുറിച്ച് നടന്‍ ബാബു ആന്റണി

Malayalilife
 വില്ലന്മാര്‍ ബലാത്സംഗം ചെയ്യുന്നത് ഓഡിയന്‍സിനു ത്രില്‍; ട്രന്‍ഡില്‍ താന്‍ മാറ്റം വരുത്തിയതിനെക്കുറിച്ച് നടന്‍ ബാബു ആന്റണി

രു കാലത്ത് മലയാള സിനിമയിലെ  ആക്ഷന്‍ കിംഗ് ആയി മാറിയ നടനാണ് ബാബു ആന്റണി. വില്ലന്‍ കഥാപാത്രങ്ങളില്‍ കണ്ട് ശീലിച്ച താരത്തെ   കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ തങ്ങളായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഒമര്‍ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ബാബു ആന്റണി. മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലത്തരങ്ങളില്‍ ഒന്നായിരുന്നു ബലാല്‍ത്സംഗ സീനുകള്‍. ഒട്ടുമിക്ക ചിത്രങ്ങളിലും ഇത്തരം സീനുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍  താന്‍ വില്ലനായി വന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു ട്രെന്‍ഡിനെ കുറിച്ചും ആ ട്രെന്‍ഡ് താന്‍ എങ്ങനെയാണു മാറ്റിയത് എന്നതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് ബാബു ആന്റണി.

തന്നെ വില്ലനായി അഭിനയിക്കാന്‍ ഏതു ഭാഷയില്‍ നിന്ന് ആര് വിളിച്ചാലും, അവര്‍ വിളിക്കുമ്പോള്‍ തന്നെ താന്‍ അവരോട് പറഞ്ഞിരുന്നത് ബലാത്സംഗ സീനുകളില്‍ അഭിനയിക്കാന്‍ പറ്റില്ല എന്നാണെന്നു അദ്ദേഹം പറയുന്നു. വില്ലന്മാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്നത് അന്നൊരു ട്രെന്‍ഡ് ആയിരുന്നു എന്നും താനാണ് അതിനൊരു മാറ്റം കൊണ്ട് വന്നതെന്നും ബാബു ആന്റണി പറയുന്നു.എന്തിനാണ് വില്ലന്‍ നായികയെ ബലാത്സംഗം ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ ഓഡിയന്‌സിനു അതൊരു ത്രില്ലാണ് എന്നായിരുന്നു പലരുടെയും മറുപടി എന്നും ബാബു ആന്റണി പറയുന്നു.


 

babu antony about a trend in cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES