ഫെഫ്കയുടെ അംഗസംഘടനയായ കേരള സിനി ഡ്രൈവേഴ്സ് യൂണിയന്‍ 'എന്റെ വീട് ' എന്നപേരില്‍ ആവിഷ്‌ക്കരിച്ച ഭവന പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പോസ്റ്റിലൂടെ അറിയിച്ചു.വെള്ളിവെളിച്ചത്തിനപ്പുറം ഇരുട്ടില്‍ വിയര്‍ക്കുന്ന 'മുഖമില്ലാത്ത' ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികള്‍ക്ക് താങ്ങും തണലുമായിത്തീരുന്ന സാഹോദര്യത്തിന്റെ, സഹാനുഭാവത്തിന്റെ ഈ ഉജ്ജ്വല മാതൃകയ്ക്ക് അഭിവാദ്യങ്ങളെന്ന് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
യൂണിയന്‍ അംഗത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ല് ഇടല്‍ കര്‍മ്മം, ഒറ്റപ്പാലം തോട്ടക്കര,മയിലുംപുറം സ്ഥലത്ത് വെച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ഫെഫ്ക വര്‍ക്കിങ് സെക്രട്ടറി സോഹന്‍ സിനുലാല്‍ , സണ്ണി ജോസഫ് , ഷിബു കുറ്റിമൂട് , എല്‍ദോ ശെല്‍വരാജ്, ആരോമമോഹന്‍, കോളിന്‍സ് ലിയോഫില്‍, മനോജ് ഫിഡാക്ക്, ഉണ്ണി ഫിഡാക്ക്, സുരേഷ് കോട്ടോല , യു ജനപ്രിയന്‍, ജയന്‍ പൊട്ടന്‍കാവ്, വാര്‍ഡ് മെമ്പര്‍ പ്രകാശന്‍, രാമദാസന്‍ മാസ്റ്റര്‍, കേരള സിനി ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ടി ജി ശശി , ജനറല്‍ സെക്രട്ടറി അനീഷ് ജോസഫ് , ട്രഷറര്‍ യു എസ് റെജിയൂണിയന്‍ കമ്മിറ്റി അംഗങ്ങളും യൂണിയന്‍ അഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു
പദ്ധതിയെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വലിയ സന്തോഷം തോന്നിയ ദിവസമാണ്, ഇന്ന്. ഫെഫ്കയുടെ അംഗസംഘടനയായകേരള സിനി ഡ്രൈവേഴ്സ് യൂണിയന്‍ 'എന്റെ വീട് ' എന്നപേരില്‍ ആവിഷ്‌ക്കരിച്ച ഭവന പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. സ്വന്തമായി വീടില്ലാത്ത അംഗങ്ങള്‍ക്ക്,അതിനു വേണ്ട ഭൂമി അവര്‍ കണ്ടെത്തിയാല്‍, യൂണിയന്‍ വീട് നിര്‍മ്മിച്ചു കൊടുക്കുന്ന മഹനീയമായ പദ്ധതിയിലെ ആദ്യ വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇന്ന് ഒറ്റപ്പാലം തോട്ടക്കര,മയിലുംപുറത്ത് ആരംഭിച്ചു.
ഇന്ന് രാവിലെ 11.30-ന് ആദ്യവീടിന്റെ തറക്കല്ലിട്ടു. ഇന്ത്യയിലെ ചലിച്ചിത്ര തൊഴിലാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു യൂണിയന്‍ അവരുടെ അംഗങ്ങള്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇത് ഫെഫ്ക ദീര്‍ഘകാലമായി വിഭാവന ചെയ്ത ക്ഷേമപദ്ധതികളുടെ ഏറ്റവും മഹനീയമായ മാതൃകയാണ്. ഈ സംരഭത്തിനു നേതൃത്വം നല്കിയ യൂണിയന്‍ ഭാരവാഹികളേയും ഭരണ സമിതിയേയും അഭിനന്ദിക്കുന്നു. വെള്ളിവെളിച്ചത്തിനപ്പുറം ഇരുട്ടില്‍ വിയര്‍ക്കുന്ന 'മുഖമില്ലാത്ത' ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികള്‍ക്ക് താങ്ങും തണലുമായിത്തീരുന്ന സാഹോദര്യത്തിന്റെ, സഹാനുഭാവത്തിന്റെ ഈ ഉജ്ജ്വല മാതൃകയ്ക്ക് അഭിവാദ്യങ്ങള്‍.