Latest News

അനാര്‍ക്കലിക്ക് ശേഷം ഹിറ്റ് സമ്മാനിക്കാന്‍ വീണ്ടും പൃഥ്വി- ബിജു മേനോന്‍ കൂട്ടുകെട്ട്; അയ്യപ്പനും കോശിയും ചിത്രീകരണത്തിന് തുടക്കമായി

Malayalilife
അനാര്‍ക്കലിക്ക് ശേഷം ഹിറ്റ് സമ്മാനിക്കാന്‍ വീണ്ടും പൃഥ്വി- ബിജു മേനോന്‍ കൂട്ടുകെട്ട്; അയ്യപ്പനും കോശിയും ചിത്രീകരണത്തിന് തുടക്കമായി

രിടവേളക്ക് ശേഷം ഹിറ്റ് ജോഡികളായ പൃഥ്വിരാജും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു. ''അയ്യപ്പനും കോശിയും''എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചു മുതല്‍ അട്ടപ്പാടിയില്‍ ആരംഭിക്കും. അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ആണ് സച്ചി നിര്‍വഹിക്കുന്നത്. അനാര്‍ക്കലി എന്ന ചിത്രത്തിലെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് നല്‍കുന്നത്.

ഈ ചിത്രം നിര്‍മ്മിക്കുന്നത് ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്.അന്നാ രേഷ്മരാജന്‍, സിദ്ദിഖ്, അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബുഷാജു ശ്രീധര്‍ ,ഗൗരി നന്ദ തുടങ്ങിയ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സച്ചി ചിത്രങ്ങളുടെ ഏറ്റവും ആകര്‍ഷകമായ ഘടകം ചിത്രത്തിലെ ഗാനങ്ങള്‍ തന്നെയാണ്. ഈ ചിത്രത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് ക്വീന്‍, രണം, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലൂടെ സംഗീതസംവിധായകനായി ജനപ്രീതി നേടിയ ജെയ്ക്‌സ് ബിജോയ് ആണ്. പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദാണ് ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ രചിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ സുധീപ് ഇളമണ്‍ ആണ് ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ് നടത്തുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജിനെ പുതിയ ഗെറ്റപ്പ് ചേഞ്ച് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കട്ട താടിയും മീശയും പൃഥ്വിരാജിനെ മാസ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ നാടന്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാവുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ പുതിയ സ്‌റ്റൈലുകള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.അട്ടപ്പാടി പാലക്കാട് തുടങ്ങിയ പ്രദേശങ്ങള്‍ മുഖ്യ ലൊക്കേഷന്‍ ആയിരിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ ഒരു കോമഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം എന്ന് ഏവരും പ്രതീക്ഷിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ അണിയറ പ്രവര്‍ത്തകര്‍ വരും നാളുകളില്‍ പുറത്ത് വീടും എന്നാണ് അറിയാന്‍ കഴിയുന്നത്

Read more topics: # ayyapanu koshiyum location pic
ayyapanu koshiyum location pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES