Latest News

മസിലുകള്‍ കാട്ടി പുത്തന്‍ മേക്കോവറില്‍ ആസിഫ് അലി; ടിക്കി ടാക്ക എന്ന ചിത്രത്തിനായുള്ള വേറിട്ട ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
മസിലുകള്‍ കാട്ടി പുത്തന്‍ മേക്കോവറില്‍ ആസിഫ് അലി; ടിക്കി ടാക്ക എന്ന ചിത്രത്തിനായുള്ള വേറിട്ട ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ വൈറല്‍

 മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തങ്ങളായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ച താരം കൂടിയാണ് ആസിഫ് അലി. ആസിഫ് അലിയുടെ ഏറ്റവും പുതിയ മേക്കോവര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. താരം സോഷ്യല്‍  മീഡിയയിലൂടെ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. 

കളയ്ക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ടിക്കി ടാക്കയിലാണ് ആസിഫ് പുതിയ ഗെറ്റപ്പില്‍ എത്തുന്നത്.ചിത്രത്തില്‍ ഡെന്‍വറായി മാസ് ലുക്കിലുള്ള ആസിഫിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  ഫിറ്റ് ബോഡിയില്‍ ഗൗരവത്തോടെ നില്‍ക്കുന്ന ആസിഫിനെ ചിത്രത്തില്‍ കാണാം. 

അര്‍ജുന്‍ അശോകന്‍, അല്‍ഫോണ്‍സ് പുത്രന്‍, നിഖില വിമല്‍, അപര്‍ണ്ണ ബാലമുരളി തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Read more topics: # ആസിഫ് അലി
asif ali new look tiki taka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES