Latest News

ക്രിസ്ത്യാനിയായ സൗമ്യ ടീച്ചറെയും ഹിന്ദുവായ സംവിധായകന്‍ അരുണ്‍ഗോപിയെയും ഒന്നിപ്പിച്ചത് കാര്‍ അപകടം; ഒരു ചേര്‍ച്ചയുമില്ലാത്ത അരുണ്‍ ഗോപി സൗമ്യയെ പ്രണയിച്ച കഥ ഇങ്ങനെയാണ്...

Malayalilife
ക്രിസ്ത്യാനിയായ സൗമ്യ ടീച്ചറെയും ഹിന്ദുവായ സംവിധായകന്‍ അരുണ്‍ഗോപിയെയും ഒന്നിപ്പിച്ചത് കാര്‍ അപകടം; ഒരു ചേര്‍ച്ചയുമില്ലാത്ത അരുണ്‍ ഗോപി സൗമ്യയെ പ്രണയിച്ച കഥ ഇങ്ങനെയാണ്...


ദിലീപ് ചിത്രമായ രാമലീലയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് അരുണ്‍ഗോപി. രാമലീലയ്ക്ക് ശേഷം സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടും വിജയത്തോടെയാണ് മുന്നേറിയത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് അരുണ്‍ ഗോപി ക്രിസ്ത്യാനിയായ സൗമ്യയെ  വിവാഹം ചെയതത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം പളളിയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച്  വെളിപ്പെടുത്തുകയാണ് ഇരുവരും. 

2012ലാണ് താനും സൗമ്യയും  കണ്ടുമുട്ടുന്നതെന്നാണ് അരുണ്‍ഗോപി പറയുന്നത്. ഒരു വാഹനാപകടമാണ് അതിനു കാരണമെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്റെ അടുത്ത സുഹൃത്ത് മനുവുമുണ്ട്. ഒരിക്കല്‍ തന്നെ കലൂരുള്ള ഫ്ളാറ്റില്‍ വിട്ട ശേഷം മനു തിരികെ പോകുമ്പോള്‍ സമീപത്ത് ഒരപകടം ഉണ്ടായി. അപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രക്കാരനെ മനു അതുവഴി വന്ന കാറില്‍ ആശുപത്രിയിലെത്തിച്ചു. ആ കാറിലുണ്ടായിരുന്ന ജോണിയങ്കിളുമായി മനു പരിചയപ്പെട്ടു. ജോണിയങ്കിളിന്റെ മകള്‍ ഗീതുവും സൗമ്യയും അടുത്ത സുഹൃത്തുക്കളാണ്. സെന്റ് തെരേസാസില്‍ അധ്യാപികയാണ് സൗമ്യ.

അങ്ങനെയിരിക്കെ സെന്റ് തെരേസാസ് കോളജില്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കായി ഗീതു മനുവിനെ വിളിച്ചു. മനു തന്നെ വിളിച്ചു. അങ്ങനെ കോളജിലെത്തിയപ്പോള്‍ ഗീതുവിനൊപ്പം സൗമ്യയുമുണ്ടായിരുന്നു. അന്നാണ് ആദ്യമായി കാണുന്നതെന്ന് അരുണ്‍ ഗോപി പറയുന്നു. പരിചയപ്പെട്ട അധികം വൈകാതെ സുഹൃത്തുക്കളായെന്നും പിന്നീട് തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായെന്നും സൗമ്യ പറയുന്നു. അങ്ങനെ ഔദ്യോഗികമായ ഒരു പ്രണയം തുറന്നുപറച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും സൗമ്യ പറയുന്നു. 

തുറന്ന മനസ്സോടെ എല്ലാത്തിനെയും സമീപിക്കുന്ന ആളാണ് അരുണെന്നതാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നും അങ്ങനെയാണ് വിവാഹിതരായതെന്നും സൗമ്യ പറയുന്നു.  കല്യാണം കഴിഞ്ഞും അങ്ങനെ തന്നെയാണ്. തനിക്ക് മതപരമായ കാര്യങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ച് അരുണിന് നന്നായി അറിയാമെന്നും അതൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് അരുണ്‍ ഇഷ്ടമാണെന്ന് പറഞ്ഞതെന്നും സൗമ്യ പറയുന്നു. വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ സമയമെടുത്തെങ്കിലും എല്ലാം ഭംഗിയായി  നടന്നു. തങ്ങള്‍ പരിചപ്പെടേണ്ട ആളുകള്‍ അല്ലെന്നും താന്‍ എറണാകുളത്തും അരുണ്‍ തിരുവനന്തപുരത്തുമാണ് ഉളളത്. തനിക്ക് സിനിമാമേഖലയുമായി യാതൊരു പരിചയവുമില്ലെന്നും ദൈവത്തിന്റെ അനുഗ്രഹമാണെന്നും സൗമ്യ പറയുന്നു.

director arun gopi and soumya love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES