Latest News

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ 'സാഗരാദരം 2018' ഏറ്റുവാങ്ങി ജൂഡും ടീമും;തുഴയുടെ മോഡലിലുള്ള ട്രോഫിയുമായി നില്ക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
 മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ 'സാഗരാദരം 2018' ഏറ്റുവാങ്ങി ജൂഡും ടീമും;തുഴയുടെ മോഡലിലുള്ള ട്രോഫിയുമായി നില്ക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന സിനിമയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സിനിമാ പ്രേമികള്‍ നല്‍കിയത്. 

ഈ അവസരത്തില്‍ 2018 ടീമിന് സ്നേഹാദരം ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം മത്സത്തൊഴിലാളികള്‍. ആര്‍ത്തുങ്കലിലെ മത്സത്തൊഴിലാളി സമൂഹമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് സാഗരാദരം 2018 എന്ന പേരില്‍ ആദരമര്‍പ്പിച്ചത്. തുഴയുടെ മോഡലിലുള്ള ട്രോഫിയും ഇവര്‍ക്ക് അധികാരികള്‍ കൈമാറി. മഹാപ്രളയം നേരിടാന്‍ ഒറ്റക്കെട്ടായി നിന്ന മത്സത്തൊഴിലാളികളില്‍ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതില്‍ അഭിമാനമുണ്ടെന്ന് സംവിധായകന്‍ ജൂഡ് ആന്റണി കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് 2018, 200 കോടി ക്ലബ്ബില്‍ ഇടം നേടിയ വിവരം നിര്‍മാതാവായ വേണു കുന്നപ്പിള്ളി അറിയിച്ചത്.  ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ജൂണ്‍ 7 മുതല്‍ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. 

അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് '2018' എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് '2018' നിര്‍മിച്ചത്. നോബിള്‍ പോളാണ് സംഗീത സംവിധാനം.

arthunkal fishermen jude antony

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES