ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് അർച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. താരങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന നൃത്തവിഡിയോകള്‍ക്കു മികച്ച പ്രതികരണമാണ് ലഭിക്കാറ്. മിക്കതും വൈറലാകാറും ഉണ്ട്. നടി അര്‍ച്ചന കവി തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരം പങ്കു വച്ച പുതിയ ഡാൻസ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള നൃത്തമാണ് വിഡിയോയിൽ. വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ ചുവടുകൾ വയ്ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും. താരം തന്നെയാണ് ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ കൂടി പങ്കുവെച്ചത്. അർച്ചന ഗ്ലാമർ വേഷത്തിലാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുഹൃത്തിനൊപ്പം സ്റ്റൈലിഷ് ചുവടുകൾ വെച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്.
നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ താരം ഒരുപിടി സിനിമകളിലൂടെ സജീവമായിരുന്നു. മലയാളികളുടെ സ്വന്തം നീലത്താമരയാണ് ഇപ്പോഴും നടി അര്‍ച്ചന കവി. അഭിനയത്തിൽ നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന സൈബറിടത്തിൽ സജീവമാണ്.