Latest News

രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞ് ആറു മാസം പിന്നിട്ടപ്പോള്‍ അഗ്നിസാക്ഷിയായി മാലയിട്ട് അപൂര്‍വ്വ ബോസും ഭര്‍ത്താവും; ഇരുവരുടെയും വിവാഹം നടന്നത് ഭര്‍ത്താവ് ധിമന്റെ ആചാരപ്രകാരം  

Malayalilife
topbanner
രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞ് ആറു മാസം പിന്നിട്ടപ്പോള്‍ അഗ്നിസാക്ഷിയായി മാലയിട്ട് അപൂര്‍വ്വ ബോസും ഭര്‍ത്താവും; ഇരുവരുടെയും വിവാഹം നടന്നത് ഭര്‍ത്താവ് ധിമന്റെ ആചാരപ്രകാരം   

ടി അപൂര്‍വ ബോസും ഭര്‍ത്താവ് ധിമന്‍ തലപത്രയും വീണ്ടും വിവാഹിതരായി. നേരത്തെ രണ്ടുപേരും വീട്ടുകാരുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നു. രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന ഇരുവര്‍ക്കും അന്ന് ആചാരപ്രകാരമുള്ള വിവാഹം നടത്താന്‍ ലഭിച്ച സമയക്കുറവാണ് രജിസ്റ്റര്‍ വിവാഹത്തില്‍ എത്തിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 

രജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.കഴിഞ്ഞ വര്‍ഷം ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. ധിമന്‍ തലപത്രയാണ് അപൂര്‍വയുടെ ഭര്‍ത്താവ്.

ഇക്കുറി ഭര്‍ത്താവിന്റെ ആചാരപ്രകാരമാണ് അപൂര്‍വയുടെ വിവാഹം നടന്നത്.വിവാഹ ചടങ്ങുകളില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.അഗ്നിസാക്ഷിയായി നടത്തിയ വിവാഹത്തില്‍ വധൂവരന്മാര്‍ ബീജ് നിറത്തിലെ വസ്ത്രങ്ങളാണ് ധരിച്ചത്. അപൂര്‍വയുടേത് സാരിയും, ധിമന്റേത് കുര്‍ത്തയുമായിരുന്നു. രസകരമായ ചടങ്ങുകളും നടന്നു. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

അഭിനയത്തിന് പുറമേ ഐക്യരാഷ്ട സഭയില്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ്വ. കുടുംബത്തോടൊപ്പം നവംബറില്‍ ആചാരപ്രകാരം വിവാഹം നടത്തുമെന്ന് അപൂര്‍വ നേരത്തെ പറഞ്ഞിരുന്നു. പ്രണയം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍, ഹേ ജൂഡ്, പകിട തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികള്‍ക്ക് ശ്രദ്ധേയയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് ആണ് താരത്തിന്റെ ആദ്യ ചിത്രം.

രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെ അതേ മാസം തന്നെ ഗുരുവായൂരില്‍ വെച്ചും അപര്‍ണയും ധിമനും വിവാഹിതരാവുകയുണ്ടയായി. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം നടത്തിയ വിവാഹമായിരുന്നു ഇതെന്നാണ് അപൂര്‍വ അന്ന് പറഞ്ഞത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
കുടുംബത്തിലെ ചില മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അന്ന് പെട്ടെന്നൊരു വിവാഹം നടത്തേണ്ട സാഹചര്യം വന്നത്.

Read more topics: # അപൂര്‍വ
apoorva bose and husband dhiman traditional ceremony

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES