നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ റിനില്‍ രാജ് പി കെയാണ് വരന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
2015ല്‍ പുറത്തിറങ്ങിയ 'ഞാന്‍ നിന്നോട് കൂടെയാണ്' എന്ന സിനിമയിലൂടെയാണ് അപര്‍ണ അഭിനയരംഗത്തെത്തുന്നത്. ആസിഫ് അലിയുടെ കോഹിനൂര്‍ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധേയായത്.
2017-ല്‍ പുറത്തിറങ്ങിയ ചിത്രമായ വിജയ് ചിത്രം ഭൈരവയാണ് അപര്‍ണയുടെ ആദ്യ തമിഴ് ചിത്രം. അപര്‍ണയുടെയും റിനിലിന്റെയും വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.