ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ലോക്ഡൗണില്‍ കൊല്ലത്തെ കമുകുംചേരിയിലെ വീട്ടിലാണ് താരമുള്ളത്.
സഹോദരന്‍ അനൂപും ഭാര്യ ആതിരയും അനുശ്രീയുടെ അച്ഛനുമമ്മയും കുടുംബവീട്ടിലുണ്ട്. ലോക്ഡൗണ്‍ കാലത്തും വെറുതേയിരിക്കാതെ ഫോട്ടോഷൂട്ടൊക്കെയായി തിരക്കിലാണ് താരം. നേരത്തെ കുടുംബത്തിലെ സന്തോഷവാര്‍ത്ത അറിയിച്ച് നടി അനുശ്രീ രംഗത്തെത്തിയിരുന്നു. നാത്തൂന്‍ ഗര്‍ഭിണിയാണെന്നും കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നുമായിരുന്നു നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഇപ്പോള്‍ വീട്ടിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കയാണ് അനുശ്രീയുടെ നാത്തൂന്‍ ആതിര. കുഞ്ഞിക്കാലിന്റെ ചിത്രങ്ങള്‍
പങ്കുവച്ചുകൊണ്ടാണ് ആതിര സന്തോഷം പങ്കുവച്ചത്. എന്നാല്‍ വീട്ടില്‍ ഇത്ര വലിയ വിശേഷം ഉണ്ടായിട് അനുശ്രീ എന്താണ് അത് ആരാധകരോട് പങ്കുവയ്ക്കാത്തതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
തന്റെ കരുത്തും പിന്തുണയും സഹോദരന്‍ അനൂപാണെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. 2017 ജൂണ്‍ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ. ഇപ്പോള്‍ അനൂപിനും രുക്കുവെന്ന് വിളിക്കുന്ന നാത്തൂനും വിവാഹവാര്‍ഷിക ആശംസകളുമായി താരം രംഗത്തെത്തിയിരിക്കയാണ്. ഇവരുടെ മൂന്നാം വിവാഹവാര്‍ഷികം ഇക്കഴിഞ്ഞ ജൂണ്‍ 12 നായിരുന്നു.