Latest News

സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ് ലറ്റില്‍ പോകാറുണ്ടോ? ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ് ലറ്റുകള്‍? പുരുഷന്മാര്‍ ഷര്‍ട്ട് ഊരി ക്ഷേത്രത്തില്‍ കയറുന്നത് പോലെ സ്ത്രീകള്‍ക്കും കയറാനാകുമോ? വിശ്വാസത്തിന്റെ കണിക മനസിലുള്ള ഒരു സ്ത്രീയും ഈ വിധിയനുസരിച്ച് ശബരിമലയിലേയ്ക്ക് പോകില്ല;  ശബരിമലയില്‍ അനുശ്രീയ്ക്ക് പറയാനുള്ളത്

Malayalilife
സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ് ലറ്റില്‍ പോകാറുണ്ടോ? ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ് ലറ്റുകള്‍? പുരുഷന്മാര്‍ ഷര്‍ട്ട് ഊരി ക്ഷേത്രത്തില്‍ കയറുന്നത് പോലെ സ്ത്രീകള്‍ക്കും കയറാനാകുമോ? വിശ്വാസത്തിന്റെ കണിക മനസിലുള്ള ഒരു സ്ത്രീയും ഈ വിധിയനുസരിച്ച് ശബരിമലയിലേയ്ക്ക് പോകില്ല;  ശബരിമലയില്‍ അനുശ്രീയ്ക്ക് പറയാനുള്ളത്

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. പത്തനംതിട്ടക്കാരി ശബരിമല വിഷയത്തെ എങ്ങനെ കാണുന്നതെന്ന വനിതയുടെ ചോദ്യത്തോടാണ് അനുശ്രീയുടെ പ്രതികരണം. സുപ്രീം കോടതിയുടെ വിധിയെ അംഗീകരിക്കുന്നു. ആ വിധിയെ ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്പലത്തില്‍ കയറ്റുന്നില്ല. മാറ്റി നിര്‍ത്തുന്നു എന്നു പരാതി ലഭിച്ചാല്‍ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാന്‍ സാധ്യയുള്ളുവെന്ന് അനുശ്രീ പറയുന്നു.

ശ്രീകൃഷ്ണ ജയന്തരി ഘോഷായത്രയില്‍ പങ്കെടുത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ നടിയാണ് അനുശ്രീ. ഇതോടെ സംഘിടെന്ന വിളിപ്പേരുമെത്തി. പിന്നീട് സഖാവ് എന്ന കവിത ഷെയര്‍ ചെയ്തതോടെ അനുശ്രീ സോഷ്യല്‍ മീഡിയയില്‍ സഖാവുമായി. അത്തരത്തിലൊരു നടിയാണ് അഭിപ്രായം തുറന്നു പറയുന്നത്.

ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റി നിര്‍ത്തലിന്റെയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയില്‍ മാത്രമേ പോകാന്‍ ബാക്കിയുള്ളു എന്ന ചിലരുടെ ആഗ്രഹവുമല്ല ഇതിനു പിന്നില്‍. എന്ത് അരുതെന്ന് പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകു. ശബരിമലയുടെ ഐതിഹ്യവും ആചാരാനുഷ്ഠാനങ്ങളും കണ്ടു വളര്‍ന്ന ആളെന്ന നിലയ്ക്ക് ആ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. അഞ്ചോ ആറോ പ്രാവശ്യം കുട്ടിക്കാലത്ത് പോയി തൊഴുതിട്ടുണ്ട്.

എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചത് ഇനി നിനക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞേ പോകാനാവു എന്നാണ്. ഞാനത് അനുസരിക്കുന്നു. എത്രയോ തലമുള പിന്തുടരുന്ന ആചാരം ഞാനും പിന്തുടരുന്നു. വിശ്വാസത്തിന്റെ കണിക മനസിലുള്ള ഒരു സ്ത്രീയും ഈ വിധിയനുസരിച്ച് ശബരിമലയിലേയ്ക്ക്ക പോകില്ല.-അനുശ്രീ പറയുന്നു.

എല്ലായിടത്തും സമത്വം വേണം എന്നു നിര്‍ബന്ധം പിടിക്കാനാകുമോ? സദ്ഗുരു ഒരു വിഡിയോയില്‍ പറയുന്നത് പോലെ അങ്ങനെയാണെങ്കില്‍ ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ്‌ലറ്റുകള്‍? സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? പുരുഷന്മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കറയാറുള്ളത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമെന്ന് കരുതാനാകുമോ? എന്ന് വനിതയോട് അനുശ്രീ ചോദിക്കുന്നു. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറുണ്ട്.

അഭിപ്രായം തുറന്നു പറയാറുമുണ്ട്. അതെല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്നു ഇല്ല. സിനിമാതാരമല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ കുഴപ്പമാകുമോ എന്ന് ആലോചിക്കാറില്ല.അതുകൊണ്ടാകാം അന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കട്ടന്‍ കാപ്പി കുടിച്ചതിന് അത്രയും വലിയ തുക വാങ്ങിയപ്പോള്‍ പ്രതികരിച്ചത്. വെറുമൊരു കട്ടന്‍ കാപ്പിക്കും പഫ്‌സിനും 670 രൂപ കൊടുക്കേണ്ടി വന്നു.

ഞാനപ്പോള്‍ ആലോചിച്ചത് നമ്മുടെ നാട്ടില്‍ നിന്ന് ഉള്ളതെല്ലാം വിറ്റു പെറുക്കി ഗള്‍ഫില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ വരുന്നവരെക്കുറിച്ചാണ്. വിമാന കയറുന്നതിന് മുന്‍പ് ഏറ്റവും വിലക്കുറവെന്ന് കരുതി ഒരു കട്ടന്‍ ചായ ഓര്‍ഡര്‍ ചെയ്താലോ? അങ്ങനെ ചൂഷണം ചെയ്യേണ്ട കാര്യം ഉണ്ടോ? അതിനൊരു തിരുത്ത് ഉണ്ടാകുമെങ്കില്‍ ഉണ്ടാകട്ടെ എന്നു കരുതിയെന്നും അനുശ്രീ പറയുന്നു. ഇങ്ങനെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ആള്‍ക്ക് ഏതെങ്കിലും പാര്‍ട്ടിക്കാര്‍ ഒരു സീറ്റു നല്‍കിയാലോ എന്ന ചോദ്യത്തിന് അനുശ്രീയുടെ മറുപടി ഇങ്ങനെയാണ്.

അയ്യോ വേണ്ടേയ്.... എനിക്ക് പറ്റാത്ത ഒരു പണിയും ഞാന്‍ ഏറ്റെടുക്കില്ല. ഇപ്പോഴത്തെ മന്ത്രിമാര്‍ ആരൊക്കെയാണെന്നു ചോദിച്ചാല്‍ പോലും പറയാനറിയില്ല. രാഷ്ട്രീയത്തില്‍ ഞാനൊരു ബിഗ് സീറോയാണ്. സിനിമാ ഇമേജ് വച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട കാര്യം ഇല്ല നമ്മളിങ്ങനെ ജീവിച്ചോളാമെന്ന് അനുശ്രീ പറയുന്നു.

ഞാനൊരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ല. കഴിഞ്ഞ ശോഭായാത്രയ്ക്ക് ഞാന്‍ ഭാരതാംബയായി വേഷമിട്ടു ആ ചിത്രം സോഷ്യല്‍ മീഡിയായില്‍ വന്നതോടെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ സംഘിയായി മാറി. ആ വാക്ക് ഞാന്‍ കേട്ടു തുടങ്ങുന്നത് ഈ സംഭവത്തോടെയാണ്. ശോഭായാത്രയില്‍ പങ്കെടുത്താല്‍ ഞാനെങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവും? വീടിനടുത്താണ് അമ്പലം. കുട്ടിക്കാലം തൊട്ടെ അമ്പലത്തില്‍ പോകാറുണ്ട്. അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുമുണ്ട്.

കുട്ടിക്കാലം തൊട്ടെ ഞാന്‍ ശ്രീകൃഷ്ണ ജയന്തിക്ക് വേഷമിടാറുണ്ട്. ആദ്യം കൃഷ്ണനായിരുന്നു, പിന്നെ രാധയായി, പാര്‍വ്വതിയായി... വളരുന്നതിന് അനുസരിച്ച് വോഷത്തിനും വ്യത്യാസം വന്നു. ഇതിപ്പോള്‍ സിനിമക്കാരിയായതുകൊണ്ട് പെട്ടെന്ന് സംഘിയായി. അല്ലായിരുന്നെങ്കില്‍ ആരും ശ്രദ്ധിക്കില്ലായിരുന്നു. അടുത്ത വര്‍ഷം ഞാന്‍ നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും ശോഭായാത്രയില്‍ വേഷമിടുക തന്നെ ചെയ്യും .

യുഎസില്‍ പോയപ്പോള്‍ അവിടെ വച്ചാണ് സഖാവ് എന്ന കവിത കേള്‍ക്കുന്നത്. ആ കവിത വാര്‍ത്തയായാതിനും ഏറെ നാളുകള്‍ക്കു ശേഷം എനിക്കാ വരികള്‍ ഇഷ്ടപ്പെട്ടു. ഞാനത് പാടി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. അതോടെ ഞാന്‍ സഖാവായി. ഒരു കവിത ഇഷ്ടമായി, അതു ചൊല്ലി. അതുകൊണ്ട് എങ്ങനെയാണ് സഖാവാകുന്നത്? എന്റെ വീട്ടുക്കാന്‍ കോണ്‍ഗ്രസ്സുക്കാരാണ്. ആ പാര്‍ട്ടിയുടെ സമ്മേളനത്തിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്.

ഇലക്ഷന്‍ കാലത്ത് ഗണേശിനുവേണ്ടി പ്രചാരണത്തിനിറങ്ങിട്ടുണ്ട്. അദ്ദേഹം വലത്തുപക്ഷത്തിനൊപ്പം നിന്നപ്പോഴും ഞാന്‍ പോയിരുന്നു. ഏതു പാര്‍ട്ടിക്കൊപ്പം നിന്നാലും ഞാന്‍ വോട്ടു ചെയ്യുന്നത് ഗണേശേട്ടനാണ്.

അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്നതുപോലെ ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. ഇതാണ് എന്റെ രാഷ്ട്രീയം ചിലര്‍ക്ക് ജീവിതത്തില്‍ പ്രത്യേകിച്ച് മറ്റു കാര്യങ്ങളൊന്നും ചെയ്യാനുണ്ടാവില്ല. ഇഷ്ടം പോലെ സമയം. മറ്റു പ്രതിസന്ധികളൊന്നും ഇല്ല. അവര്‍ക്കൊകെ മറ്റുള്ളവര്‍ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്നൊക്കെ കണ്ണും കുര്‍പ്പിച്ച് നോക്കിയിരിക്കാന്‍ ധാരാളം സമയം കിട്ടും. സ്വന്തം ജിവിതം വിജയമാകില്ലെന്ന പിരിമുറുക്കത്തില്‍ ഇരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി ആനന്ദിക്കാം. ഇത്തരം കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാം. അവരെ നമ്മുക്ക് തിരുത്താനാകില്ല. മറന്നു കളയാം. അതേ പറ്റു-അനുശ്രീ പറയുന്നു.

Read more topics: # anusree response about sabarimala
anusree response about sabarimala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES