Latest News

വലിയ മലകളെ പോലും ചലിപ്പിക്കുവാന്‍ അടിയുറച്ച വിശ്വാസങ്ങള്‍ക്ക് സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഇത്തരം സിനിമകള്‍; ചില സമയം എന്റെ കണ്ണ് നിറഞ്ഞു പോയി;മാളികപ്പുറം സിനിമയെ കുറിച്ച് ഗായിക അനുരാധാ ശ്രീറാം കുറിച്ചത്

Malayalilife
 വലിയ മലകളെ പോലും ചലിപ്പിക്കുവാന്‍ അടിയുറച്ച വിശ്വാസങ്ങള്‍ക്ക് സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഇത്തരം സിനിമകള്‍; ചില സമയം എന്റെ കണ്ണ് നിറഞ്ഞു പോയി;മാളികപ്പുറം സിനിമയെ കുറിച്ച് ഗായിക അനുരാധാ ശ്രീറാം കുറിച്ചത്

തെന്നിന്ത്യയിലെ ജനപ്രിയ ഗായിക ആണ് അനുരാധ ശ്രീറാം. കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് എന്ന പാട്ടിലൂടെ വന്‍ തരംഗം സൃഷ്ടിച്ച അനുരാധ ഇന്ന് റിയാലിറ്റി ഷോ ജഡ്ജ് ആയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ബോബെ എന്ന സിനിമയിലെ പാട്ടിലൂടെ ആണ് അനുരാധ പിന്നണി ഗാന രംഗത്തേക്ക് കടക്കുന്നത്.പ്രശസ്ത പിന്നണി ഗായിക ആയിരുന്ന രേണുകയുടെ മകളാണ് അനുരാധ. കര്‍ണാടിക് സംഗീതഞ്ജനായ ശ്രീറാം പരശുറാമാണ് അനുരാധയുടെ ഭര്‍ത്താവ്. ലോകേഷ്, ജയന്ത് എന്നിങ്ങനെ രണ്ട് മക്കളും ഇരുവര്‍ക്കും ഉണ്ട്.

ഇപ്പോള്‍ ഇവരുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

മാളികപ്പുറം എന്ന സിനിമയെ കുറിച്ചാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ സിനിമ കണ്ടപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് താരം പറയുന്നത്. ഇംഗ്ലീഷില്‍ ഒരു വലിയ കുറിപ്പ് ആയിട്ടാണ് താരം ഇത് എഴുതിയിരിക്കുന്നത്. ഉണ്ണി മുകുന്ദന് ഒപ്പം നില്‍ക്കുന്ന ഒരു ചിത്രം കൂടി താരം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

''നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് നമ്മളെ മുന്നോട്ടു പോകാന്‍ സഹായിക്കുന്നത് നമ്മുടെ ഉള്ളിലെ അചഞ്ചലമായ വിശ്വാസമാണ് എന്ന് തെളിയിക്കുന്നത് ആണ് കല്ലു എന്ന പെണ്‍കുട്ടിയുടെ ജീവിതം എന്നാണ് സിനിമ കാണിച്ചുതരുന്നത്. അയ്യപ്പ ദൈവത്തോടുള്ള ഒരു ചെറിയ പെണ്‍കുട്ടിയുടെ സ്‌നേഹവും സ്വാമി അയ്യപ്പനെ ദര്‍ശിക്കുവാന്‍ വേണ്ടിയുള്ള അവളുടെ ആത്മാര്‍ത്ഥമായ ആഗ്രഹവും, അചഞ്ചലമായ വിശ്വാസവും അവളെ പലതരത്തിലുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ സഹായിക്കുകയാണ്. ഇത് വളരെ മനോഹരമായി ചിത്രീകരിച്ച ഒരു മലയാളം സിനിമയാണ് മാളികപ്പുറം. ഈ സിനിമ അടുത്തിടെ കാണുവാന്‍ ഇടയായി. വളരെ മനോഹരമായിട്ടാണ് ഉണ്ണി മുകുന്ദന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചില സമയം എന്റെ കണ്ണ് നിറഞ്ഞു പോയി. 

വലിയ മലകളെ പോലും ചലിപ്പിക്കുവാന്‍ അടിയുറച്ച വിശ്വാസങ്ങള്‍ക്ക് സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഇത്തരം സിനിമകള്‍. ദൈവത്തിന്റെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട് സൃഷ്ടാവായ ദൈവത്തെ നമ്മളില്‍ തന്നെ സമര്‍പ്പിക്കുക എന്നത് ആണ് സുരക്ഷിതത്വബോധത്തോടെ ജീവിക്കാനുള്ള എളുപ്പ മാര്‍ഗം എന്ന് ഈ സിനിമയുടെ സംവിധായകന്‍ പറയുകയാണ്. ഈ സിനിമയിലൂടെ നമുക്ക് ലഭിക്കുന്ന ദൈവിക ചൈതന്യം നമുക്ക് എപ്പോഴും കാണാന്‍ സാധിക്കും. എല്ലാവര്‍ക്കും സ്വാമി അയ്യപ്പന്റെ കൃപ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്. മാളികപ്പുറം എന്ന സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വലിയ അഭിനന്ദനങ്ങള്‍'' - അനുരാധ പറയുന്നത് ഇങ്ങനെ. 

anuradha sreeram about malikapuram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES