മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി അനുപമ പരമേശ്വരന്‍. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തില്‍ മേരി എന്ന കഥാപാത്രമായാണ് അനുപമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ അനുപമ താരമായി മാറി. പിന്നീട് മറ്റ് ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.
തെലുങ്ക്, തമിഴ്, കന്നഡ ഉള്‍പ്പടെയുള്ള ഭാഷകളില്‍ നിന്ന് നിരവധി അവസരങ്ങളാണ് അതിനുപിന്നാലെ താരത്തെ തേടിയെത്തിയത്. തെലുങ്കിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമ ഇന്ന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ആരാധകരുടെ കാര്യത്തില്‍ കുറവൊന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അനുപമ പരമേശ്വരന്‍ നായികയാകുന്ന പുതിയ ചിത്രമായ ടില്ലു സ്വകയറിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വലിയ ചര്‍ച്ചയാവുന്നത്. സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്ററിന് എതിരെ നടിയുടെ ആരാധകര്‍ കൂട്ടത്തോടെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ്.
നായകനൊപ്പമുള്ള അനുപമയുടെ ഒരു ഇന്റിമേറ്റ് രംഗമാണ് പോസ്റ്ററിലുള്ളത്. ഇതാണ് ഒരുകൂട്ടം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അനുപമ ഇത്തരം സിനിമകള്‍ ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞു കൊണ്ടാണ് കമന്റുകള്‍. 'അനുപമ ഇത്തരം സീനുകള്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഇത് നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. ഇത്തരം വേഷങ്ങള്‍ ചെയ്ത് ഞങ്ങള്‍ ആരാധകരെ വേദനിപ്പിക്കല്ലേ. ഇതുപോലത്തെ സിനിമകള്‍ ചെയ്താല്‍ നിങ്ങളോടുള്ള ഇഷ്ടം പോകും. നിങ്ങള്‍ ഇങ്ങനെയാകുമെന്ന് കരുതിയില്ല. നിങ്ങളും സായ് പല്ലവിയെ പോലെയാണെന്ന് വിശ്വസിച്ചു. ഇത് വല്ലാതെ വേദനിപ്പിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
കൂടുതലും തമിഴ്, തെലുങ്ക് ആരാധകരാണ് അനുപമയോട് പരാതികളുമായി എത്തിയിരിക്കുന്നത്. ഇടയ്ക്ക് ചില മലയാളി ആരാധകരുടെ കമന്റുകളും കാണാന്‍ സാധിക്കും. ചിലര്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്യുകയാണ് എന്നടക്കം കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കമന്റുകളോടൊന്നും അനുപമ ഇതുവരെ പ്രതികരിച്ചിട്ടില്ല