ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ അനുസിത്താര താന്‍ മുസ്ലീം ആണെന്ന് വെളിപ്പെടുത്തിയാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട പറയുന്നവരാണ് മലയാളി നടിമാരെങ്കിലും വിവാഹിതയായിന് ശേഷം സിനിമയില്‍ സജീവമായ നടിയാണ് അനുസിത്താര. കാവ്യാ മാധവന്റെ അതേ കണ്ണുകളും ചിരിയും സൗന്ദര്യവുമുളള നായിക എന്ന് ആരും ഒറ്റ നോട്ടത്തില്‍ പറയുന്ന താരമാണ് അനു സിത്താര.
ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നുവന്നതോടെ ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് അനു അവതരിപ്പിച്ചത്. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ അനുസിത്താര ശ്രദ്ധേയയാകുകയായിരുന്നു. മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച അനു സിത്താര ചെറുപ്പകാലം മുതല്‍ നൃത്തത്തെ ഉപാസിക്കുന്ന ആളാണ്. ഇപ്പോള്‍ താന്‍ ഒരു മുസ്ലീം ആണെന്നാണ് അനു സിത്താര വെളിപ്പെടുത്തിയിരിക്കുന്നത്
കുട്ടിക്കാലം മുതല്‍ തന്നെ നൃത്തം പരിശീലിച്ച അനു സ്റ്റേജ് ഷോകളില്‍ നൃത്തം അവതരിപ്പിക്കാറുണ്ട്. അനുസിത്താരയ്ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്നത് ഭര്‍ത്താവ് വിഷ്ണു ആണ്. ഇപ്പോള്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അനുസിത്താര താന്‍ പാതി മുസ്ലീം ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്‌ലിം ആണ്. രേണുകയുടെ അച്ഛന്‍ അബ്ദുള്‍ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛന്‍ സലാമും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിപ്ലവ കല്യാണം ആയതിനാല്‍ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാര്‍ പിണക്കം മറന്നത്. അതിനാല്‍ വിഷുവും ഓണവും റമസാനുമൊക്കെ അനുവിന്റെ കുടുംബം ആഘോഷിക്കും. അബ്ദുല്‍ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താന്‍ എടുക്കാറുണ്ടെന്നും അനു വെളിപ്പെടുത്തുന്നു.