Latest News

ദിലീപിനോടൊപ്പം അഭിനയിക്കുക എന്നത് ഏറെനാളത്തെ ആഗ്രഹം; അദ്ദേഹത്തെ പോലെ ഒരു നടന്റെ സിനിമയോട് താൻ ഒരിക്കലും 'നോ' പറയില്ല; ദിലീപിന്റെ നായികയാവാൻ മടിയില്ലേ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി അനു സിത്താര

Malayalilife
ദിലീപിനോടൊപ്പം അഭിനയിക്കുക എന്നത് ഏറെനാളത്തെ ആഗ്രഹം; അദ്ദേഹത്തെ പോലെ ഒരു നടന്റെ സിനിമയോട് താൻ ഒരിക്കലും 'നോ' പറയില്ല; ദിലീപിന്റെ നായികയാവാൻ മടിയില്ലേ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി അനു സിത്താര

ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അനു സിത്താര.വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിലീപ്- വ്യാസൻ കൂട്ടുകെട്ടിലൊരുങ്ങിയ ശുഭരാത്രിയാണ് താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തിയ ലേറ്റസ്റ്റ് ചിത്രം. ഗംഭീര സ്വീകരണവുമായി മുന്നേറുകയാണ് സിനിമ. അനുവിന്റെ പ്രകടനത്തിനും മികച്ച കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ അനു സിത്താരയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുണ്ട്. അതിനൊപ്പം വിമർശനങ്ങളും നടിക്ക് നേരിടേണ്ടി വരാറുണ്ട്.ഇപ്പോഴിതാ ദിലീപിന്റെ നായികയായി അഭിനയിച്ചതിനെക്കുറിച്ചുള്ള വിമർശനമാണ് ഉയർന്നുവന്നിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിവാദച്ചുഴിയിൽ പെട്ടയാളാണ് മലയാളിയുടെ 'ജനപ്രിയനായ' നടൻ ദിലീപ്. എന്നാൽ ദിലീപിന്റെ നായികയായി അഭിനയിച്ചു എന്ന കാരണത്തിന് ഏറെ ട്രോളുകളും വിമർശനങ്ങളും നേരിടുകയാണ് ഈ നടി ഇപ്പോൾ. കുറ്റാരോപിതനായി നിൽക്കുന്ന നടനുമായി അഭിനയിക്കാൻ മടിയില്ലേ എന്നാണ് അനുവിനെതിരെ വരുന്ന പ്രധാന ചോദ്യം. ദിലീപ് സിനിമ ഇനിയും കിട്ടിയില്ലേ എന്നും അവർ ചോദിച്ചതായി അനു വെളിപ്പെടുത്തുന്നു.

എന്നാൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകിയാണ് അനു മുന്നേറുന്നത്. ദിലീപിനോടൊപ്പം അഭിനയിക്കുക എന്നത് തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹത്തെ പോലെ ഒരു നടന്റെ സിനിമയോട് താൻ ഒരിക്കലും 'നോ' പറയില്ലെന്നുമായിരുന്നു അനു സിത്താര തീരിച്ചടിച്ചത്. ദിലീപിനൊപ്പം പ്രവർത്തിക്കാൻ ലഭിക്കുന്ന ഒരവസരവും താൻ വേണ്ടെന്ന് വയ്ക്കില്ലെന്നും അനു പറഞ്ഞു.

Read more topics: # anu sithara about dileep
anu sithara about dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES