ഏറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് പൂവന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി ഇരുപതിന് സെന്‍ട്രല്‍പിക്‌ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. താരപ്പൊലിമയോ, വലിയ മുതല്‍ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളും, സൂപ്പര്‍ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് പൂവന്റെ കടന്നുവരവ്.
വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.തണ്ണീര്‍മത്തന്‍ ദിനങ്ങളിലും, സൂപ്പര്‍ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടന്‍ ആണ് വിനീത് വാസുദേവന്‍,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഗിരീഷ്. എ.ഡി.ക്കൊപ്പം തിരക്കഥാരചനയില്‍ പങ്കാളിയായിട്ടാണ് വിനീതിന്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്.
ഈ ചിത്രത്തിലും വിനീത് വാസുദേവന്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷെബിന്‍ ബക്കര്‍ 'പ്രൊഡക്ഷന്‍സ് ആന്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് ഏ.ഡി.യും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഇക്കുറി സാധാരണക്കാര്‍ താമസിക്കുന്ന നാട്ടിന്‍ പുറങ്ങളിലാണ് പൂവന്റെ കഥ നടക്കുന്നത്.
ഇക്കുറിയും താരപ്പൊലിമയില്ല. നായകനായ ആന്റണിവര്‍ഗീസും മണിയന്‍ പിള്ള രാജുവും ഒഴിച്ചുള്ള മറ്റ ഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്.അമച്വര്‍ നാടക രംഗങ്ങളിലുള്ളവരും
തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഏറെയും. സമൂഹത്തില്‍ ഇടത്തരം തൊഴിലുകള്‍ ചെയ്തു ജീവിക്കുന്ന. സാധാരണക്കാരായ ഒരു സംഘം ആള്‍ക്കാര്‍ താമസിക്കുന്ന ഒരു പ്രദേശത്താണ് കഥ നടക്കുന്നത്.
ഇവര്‍ക്കിടയിലെ ഹരി യുവാവിനെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഹരിയെ സംബന്ധിച്ചടത്തോളം ചില പ്രശ്‌നങ്ങള്‍ വ്യക്തി ജീവിതത്തിലുണ്ട്. ഇതിനിടയില്‍ ഇതിന് ആക്കം കൂട്ടുന്ന ചില പ്രശ്‌നങ്ങള്‍ കൂടി അരങ്ങേറുന്നതോടെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് അത്യന്തം രസാ കരമായിഅവതരിപ്പിക്കുന്നത്.
എല്ലാ വിഭാഗം പ്രേഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പോന്ന നിലയില്‍ ക്ലീന്‍ എന്റര്‍ടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ആന്റണി വര്‍ഗീസാണ്ഹരിയെ അവതരിപ്പിക്കുന്നത്.റിങ്കു രണധീര്‍, അഖില ഭാര്‍ഗവന്‍, അനിഷ്മ അനില്‍കുമാര്‍, എന്നിവരാണു നായികമാര്‍.
വരുണ്‍ ധാരാ, മണിയന്‍ പിള്ള രാജു, സജിന്‍, വിനീത് വിശ്വനാഥന്‍, അനീസ് ഏബ്രഹാം, സുനില്‍ മേലേപ്പുറം,, ബിന്ദു സതീഷ് കുമാര്‍, എന്നിവരും പ്രധാന താരങ്ങളാണ്.വരുണ്‍ ധാരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ വരുണ്‍ ധാരാ അവതരിപ്പിക്കുന്നുമുണ്ട്.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ ഈണം പകര്‍ന്നിരിക്കുന്നു 'സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് വര്‍ഗീസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു '
കലാസംവിധാനം -
സാബു മോഹന്‍.
മേക്കപ്പ് -സിനൂപ് രാജ്.
കോസ്റ്റ്യം -ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍ ചീഫ്
'അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുഹൈല്‍, എം.
അസോസ്സിയേറ്റ് ഡയറക്ടേര്‍സ് -വിഷ്ണു ദേവന്‍, സനാത് ശിവരാജ്
സഹസംവിധാനം -റീസ് തോമസ്, അര്‍ജന്‍.കെ.കിരണ്‍, ജോസി .
ഫിനാന്‍സ് കണ്‍ട്രോളര്‍- ഉദയന്‍കപ്രശ്ശേരി.
പ്രൊഡക്ഷന്‍ മാനേജര്‍ -എബി കോടിയാട്ട്
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - രാജേഷ് മേനോന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ് ഈ കുര്യന്‍.
വാഴൂര്‍ ജോസ്.