സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്,നീരജ് മാധവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറിയതിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമയുടെ വിജയം വീട്ടില്‍ വെച്ച് ആഘോഷിച്ചിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. നടന്‍ ജിനോ ജോണാണ് ഈ വിഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്..
'ആര്‍ഡിഎക്‌സിന്റെ 100ാം ദിനത്തില്‍ പോസ്റ്റ് ചെയ്യാനായിട്ട് ഞാന്‍ കരുതി വച്ച വിഡിയോ ആയിരുന്നു ഇത്. എന്നാല്‍, അതിനു മുന്നേ 100 കോടി കലക്ഷന്‍ നേടിയ ആര്‍ഡിഎക്‌സ് നെറ്റ്ഫ്‌ലിക്‌സിലും തരംഗമായി മുന്നേറുന്നതിനാല്‍ ഞാനിത് പോസ്റ്റ് ചെയ്യുന്നു. ആര്‍ഡിഎക്‌സ് ഹിറ്റല്ല ...നൂറു കോടി ഹിറ്റാണ്'. - വിഡിയോയ്‌ക്കൊപ്പം ജിനോ കുറിച്ചു.
ആര്‍ഡിഎക്‌സ് സിനിമ റിലീസ് ചെയ്ത ദിവസം പെപ്പെയുടെ കൂട്ടുകാര്‍ മൊബൈലില്‍ എടുത്ത വിഡിയോ ആണിത്. സിനിമയുടെ റിലീസ് ദിവസം ആയതുകൊണ്ട് തന്നെ ടെന്‍ഷന്‍ കാരണം വീട്ടില്‍ തന്നെയായിരുന്നു ആന്റണി. ആദ്യ പ്രതികരണം വന്നതോടെ തന്നെ ചിത്രം സൂപ്പര്‍ഹിറ്റായെന്ന് ഉറപ്പിച്ചതോടെയാണ് നടന്‍ ആഘോഷങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചത്.
ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനോ ആന്റണി വര്‍ഗീസിന്റെ അടുത്ത സുഹൃത്താണ്.ആര്‍ഡിഎക്‌സ് സിനിമ റിലീസ് ചെയ്ത ദിവസം എടുത്ത വിഡിയോ ആണിത്. ആദ്യ പ്രതികരണം വന്നതോടെ തന്നെ ചിത്രം സൂപ്പര്‍ഹിറ്റായെന്ന് ഉറപ്പിച്ചതോടെയായിരുന്നു ആഘോഷം.