മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഷാജി കൈലാസും ഭാര്യ ആനിയും പ്രണയിച്ച് വിവാഹിതരായവരാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വിവാഹിതയായ താരമാണ് ചിത്ര എന്ന ആനി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാള്‍ കൂടിയാണ് ഇവര്‍. ഇന്നും താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകരുണ്ട്. കുക്കറി ഷോയിലൂടെ താരം വീണ്ടും സ്‌ക്രീനിലേക്കെത്തിയിരുന്നു. ്അത് കൂടാതെ സമോസ കോര്‍ണര്‍ എന്ന പേരില്‍ വ്യത്യസ്ത രുചികളൊരുക്കി താരം ബിസിനസ്സിലേക്കും ചുവടുവച്ചിരിക്കയാണ്. ഇപ്പോള്‍ ആനിയുടെ 42ാം പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ ആശംസിച്ച് ഷാജി കൈലാസ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്. ആനിക്കൊപ്പമുളള ചിത്രങ്ങളും ഒരു കുറിപ്പുമാണ് ഷാജി കൈലാസ് പങ്കുവച്ചത്.
'സ്വപ്നം കണ്ട പോലൊരു നല്ലപാതിയെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്, അത് ചിലപ്പോള്‍ എല്ലാവര്‍ക്കും ലഭിച്ചെന്ന് വരില്ല, പക്ഷെ എനിക്ക് ലഭിച്ചു. എന്നെ സന്തോഷിപ്പിക്കുന്നതെന്നെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിക്കാനൊക്കെ ഈയൊരു ആശംസ മാത്രം മതിയാക്കില്ല, പ്രിയപ്പെട്ട ആനിക്ക് ജന്മദിനാശംസകള്‍, ഷാജി കൈലാസ് ആനിയുടെ 42-ാം ജന്മദിനത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.
ഷാജി കൈലാസിന്റെ പിറന്നാള്‍ ആശംസകള്‍ക്കു താഴെ നിരവധി ആരാധകരും പ്രിയതാരം ആനിക്ക് ജന്മദിനാശംസകളുമായെത്തി. സിനിമയില്‍ 'ആനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം ഷാജി കൈലാസുമായുള്ള വിവാഹത്തിനു ശേഷമാണ് ചിത്ര എന്ന പേരു സ്വീകരിച്ചത്. സ്വകാര്യ ജീവിതത്തില്‍ പുതിയ പേര് സ്വീകരിച്ചെങ്കിലും ആരാധകര്‍ക്ക് ആനി എന്ന പേരാണ് സുപരിചിതം. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും പാചക വിഡിയോകളിലൂടെ മിനിസ്‌ക്രീനില്‍ താരം സജീവമാണ്. സമോസ പോയിന്റ് എന്ന സംരംഭം ആരംഭിച്ച ശേഷം ഇപ്പോള്‍ റിങ്ങ്സ് ബൈ ആനീസ് എന്ന റെസ്റ്റോന്റും താരം ആരംഭിച്ചത് വന്‍ വിജയമായി മുന്നേറുകയാണ്.