ബിഗ് ബോസ് - സിനിമ സെലിബ്രിറ്റി താരമാണ് അഞ്ജലി അമീർ. ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് സിനിമ സെലിബ്രിറ്റി താരമായും അഞ്ജലി വളർന്നത്. പേരൻപിലെ മികവുറ്റ അഭിനയം കൂടിയായപ്പോൾ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ മൊത്തം അഭിമാനം ഒരിക്കൽക്കൂടി അഞ്ജലി വർധിപ്പിച്ചു. ജീവിതത്തിലെ യാദൃച്ഛികതകളാണ് അഞ്ജലി അമീര്‍ എന്ന അഭിനേത്രിയെ ഇന്ന് കാണുന്ന നിലയിലെത്തിച്ചത്. സ്വന്തം വ്യക്തിത്വം തന്നെ സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തി സ്ഥാപിച്ചെടുക്കുവാന്‍ വര്‍ഷ ങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിലൂടെ ഇപ്പോഴാണ് അല്പമെങ്കിലും അവര്‍ക്ക് സാധിച്ചത്. പേരന്‍പ് എന്ന തമിഴ് ചലച്ചിത്രത്തിലെ മീര എന്ന രണ്ടാനമ്മയുടെ കഥാപാത്രമാണ് ഒരു പരിധിവരെ സമൂഹത്തിന്റെ ഇവരോടുള്ള മുന്‍ വിധികള്‍ ഇല്ലാതാക്കിയത്. ഒരിക്കല്‍ തന്നെ ചാന്തുപൊട്ടെന്ന് വിളിച്ചാക്ഷേപിച്ചിരുന്ന നാട്ടുകാര്‍ ഇന്ന് ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്ന കാഴ്ചവരെ ഉണ്ടായെന്ന് അഞ്ജലി പറഞ്ഞിട്ടുമുണ്ട്. എല്ലാ വിശേഷങ്ങളും ചിത്രങ്ങളുമ്മ നടി സോഷ്യൽ മീഡിയയിലൂടെ പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിൽ ഉണ്ടായ പല പ്രശ്നങ്ങളും അരാധകരുമായി പങ്ക് വച്ചിട്ടുണ്ട്.
തലശ്ശേരിക്കാരിയായ അഞ്ജലിക്ക് 10 മാസം തികയുന്നതിന്ന് മുൻപേ തന്നെ ഉമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ഉമ്മയുടെ ചേച്ചിമാരൊക്കെയാണ് തന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ എന്ന് താരം പറഞ്ഞിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെയും നടി വിചാരിച്ചതു അത് തന്റെ ഉമ്മയെന്നാണ്. പിന്നീട ചോദിച്ചപ്പോഴാണ് അത് ഉമ്മ അല്ലാ ഉമ്മാടെ ചേച്ചി ആണെന്ന് താൻ അറിയുന്നതെന്നും നടി പറയുന്നു. അന്ന് തൊട്ട് ഒരു ഒറ്റപ്പെടൽ ഉളിൽ തോണീറ്റുണ്ടെങ്കിലും ഒരിക്കൽ പോലും ഉമ്മാടെ ചേച്ചിമാർ ഒരു കുറവ് വരുത്താതെ നോകീട്ടുണ്ട്. എല്ലാത്തിനും മുഴുവൻ പിന്തുണയും അവർ തന്നെയാണ് എന്ന് നടി എപ്പോഴും പറയും. കുഞ്ഞിലെ മുതലേ നാണക്കാരിയായിരുന്ന അഞ്ജലി വീട്ടിൽ അതിഥികൾ വരുമ്പോൾ കട്ടിലിന്റെ അടിയിൽ പോയി ഒളിച്ചിരിക്കുമായിരുന്നു. കുഞ്ഞിലേ തന്നെ താൻ മറ്റു ആൺകുട്ടികളെ പോലെ അല്ല എന്നൊരു തോന്നൽ അഞ്ജലിയുടെ ഉള്ളിൽ തോന്നീറ്റുണ്ടായിരുന്നു. പക്ഷേ എന്താണ് മാറ്റം എന്ന് മാത്രം ശരിക്കും അറിയില്ലായിരുന്നു.
അഞ്ജലിക്ക് മുൻപേ തന്നെ മാറ്റങ്ങൾ മനസിലാക്കിയതും അരിഞ്ഞതും വീട്ടുകാരാണെന്നു നടി പറയുന്നു. തനിക്ക് എല്ലാ പിന്തുണയും തന്നതും വീട്ടുകാരാണെന്നും നടി നിപറയുന്നു. ഹീൽസ് ഇടുന്നതിലും, മുടി വളർത്തുന്നതിലും, ഒന്നും അവർക്ക് പ്രശ്നം ഇല്ലായിരുന്നു. ഇഷ്ടമുള്ളത് ചെയ്യാനും ധരിക്കാനും ഉള്ള സ്വന്തന്ത്ര്യം തനിക്കു വീട്ടുകാർ പണ്ടേ തന്നിരുന്നു എന്നും നടി പറയുന്നു. നാട്ടുകാരെ പേടിച്ചാണ് താൻ നാട്ടിൽ നിന്നും മാറി നിന്നതെന്നും പിന്നീട് തിരിച്ച് വന്നപ്പോൾ എല്ലാം മാറി എന്നും നടി പറഞ്ഞിട്ടുണ്ടായിരുന്നു. നാട്ടുകാരുടെ പരിഹാസവും കുറ്റപ്പെടുത്തലും സഹിക്കാനും കാണാനും വയ്യാതെയാണ് താൻ ഓടിപോയതെന്ന് മുൻപേ തന്നെ നടി വ്യക്തമാക്കറ്റുണ്ട്. സിനിമ ഒക്കെ കഴിഞ്ഞ നാട്ടിലേക്ക് വന്നപ്പോൾ നല്ല പേടി ഉണ്ടായിരുന്നു എന്നും പക്ഷേ വന്ന എല്ലാരും തന്നെ സ്വീകരിച്ച മാറ്റം തന്നെ അത്ഭുതപെടുത്തി എന്നും നടി പണ്ട് കുറിച്ചിട്ടുണ്ട്.
പേരന്‍പ് എനന മ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയയായ ട്രാന്‍സ്ജെന്‍ഡര്‍ അഭിനേത്രി അഞ്ജലി അമീര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഒരിക്കൽ ഫേസ് ബുക്ക് ലൈവിൽ വന്നു . ലിവിങ്ങ് ടുഗെദറില്‍ കൂടെ താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കരഞ്ഞുകൊണ്ട് അഞ്ജലി അമീര്‍ പറഞ്ഞത്. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും കാരണക്കാരന്‍ എന്നും അഞ്ജലി പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രശ്‌നം ഒത്തുത്തീര്‍ന്നിരിക്കയാണ് എന്നാണ് സൂചന. മേലില്‍ അഞ്ജലിക്ക് പ്രയാസമുണ്ടാകുന്ന ഒരു കാര്യവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് കൂടെ താമസിച്ചിരുന്ന അനസ് വ്യക്തമാക്കിയിരുന്നു. താനുമായുള്ള ഒരു തരത്തിലുള്ള ബന്ധവും അഞ്ജലി ആഗ്രഹിക്കാത്തതുകൊണ്ട് ഒരുമിച്ചുള്ള താമസം അവസാനിപ്പിക്കാനും ഇരുവരും തീരുമാനിച്ചു.
പേരന്‍പിലേക്ക് അഞ്ജലി എത്തിയതും യാദൃച്ഛികമായാണ്. 2016ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ജന്മനാടായ കോഴിക്കോട് തിരിച്ചു വന്നിട്ടും അഞ്ജലിയടക്കമുള്ളവരോട് പലര്‍ക്കും ഒരസ്പൃശത ഉണ്ടായിരുന്നു. കോയമ്പത്തൂരില്‍ മോഡലിംഗ് രംഗത്ത് ശോഭിച്ചെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ ട്രാന്‍സ് വുമണാണെന്നറിഞ്ഞതോടെ അവരും പുറത്താക്കി. ഈ സമയത്താണ് ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇവരെ ഇന്റര്‍വ്യൂ ചെയ്യുന്നത്. താന്‍ നടന്നു നീങ്ങിയ കദനകഥകള്‍ കണ്ഠമിടറിയും കണ്ണുനനഞ്ഞും അഞ്ജലി പറഞ്ഞത് തൊട്ടടുത്ത ദിവസത്തെ മോര്‍ണിംഗ് ഷോയില്‍ സംപ്രേക്ഷണം ചെയ്തു. ആയിരക്കണക്കിന് പേര്‍ കണ്ട ആ പരിപാടിയുടെ കാഴ്ക്കാരിലൊരാളായി മെഗാസ്റ്റാര്‍ മമ്മൂക്ക കൂടിയുണ്ടായിരുന്നു. പേരന്‍പ് എന്ന തമിഴ് ചലച്ചിത്രത്തിന്റെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നത്. മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീളെ കഥാപാത്രമായി അഭിനയിക്കേണ്ടതിന് ഒരു യുവതിയെ ആവശ്യമുണ്ടായിരുന്നു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ / ട്രാന്‍സ് വ്യൂമണ്‍ ക്യാരക്റ്ററായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരുന്നത്.അഞ്ജലി അഭിമുഖത്തിന്റെ അവസാനത്തില്‍ പറയുന്നുണ്ട് ; ഒറ്റ ആഗ്രഹമാണുള്ളത്. ഒരു സിനിമയിലെങ്കിലും ഒന്ന് മുഖം കാണിക്കണമെന്നത് . ഇതുകേള്‍ക്കുകയും കാണുകയും ചെയ്ത ഉടനെ മമ്മൂട്ടി സംവിധായകന്‍ റാം അടക്കമുള്ളവരെ വിളിക്കുന്നു. അങ്ങനെ ചെന്നൈയിലെ സ്‌ക്രീന്‍ ടെസ്റ്റ് അടക്കമുള്ളവയിലും അണിയറ പ്രവര്‍ത്തകര്‍ അഞ്ജലിക്ക് ഫുള്‍മാര്‍ക്ക് നല്കിയതോടെ, പേരന്‍പിലെ പ്രധാന കഥാപാത്രമായി അഞ്ജലി അമീര്‍ മാറുന്നു. അങ്ങനെയാണ് അഞ്ജലി പേരന്‍പിൽ എത്തിയത്. അവിടുന്നാണ് പല മാറ്റങ്ങളുമുണ്ടായതും.
ആദ്യമായി ഒരു മുഖ്യധാരാ സിനിമയില്‍ ഒരു പ്രധാന ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതും ദക്ഷിണേന്ത്യയിലെ പ്രധാന മെഗാസ്റ്റാറിന്റെ നായികയായിക്കൊണ്ട്. അതു മാത്രമല്ല, ആ സിനിമയിലെ ഏറ്റവും നന്മ നിറഞ്ഞ കഥാപാത്രങ്ങളിലൊന്നുമാണ് അഞ്ജലി അവതരിപ്പിച്ച മീര എന്ന കഥാപാത്രം.അതിനു ശേഷം സുവര്‍ണ പുരുഷന്‍ എന്ന മോഹന്‍ലാല്‍ ആരാധകനെക്കുറിച്ചുള്ള സിനിമയിലടക്കം വേഷങ്ങള്‍ ചെയ്തങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സ്വന്തം കഥയും അഞ്ജലി സിനിമ ആകുമെന്നും വാര്ത്തകളുണ്ടായിരുന്നു. ഇപ്പോൾ ആഗ്രഹം എല്ലാം സാധിച്ച സന്തോഷത്തിലാണ് നടി. ചെറുപ്പംമുതലേ അക്ടിംഗ് എന്റെയൊരു പാഷനായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ ഈ മേഖലയില്‍ സജീവമാകുമെന്ന് എന്റെ മനസ്സ് ആദ്യമേ പറയുന്നുണ്ടായിരുന്നു. യൂത്ത് ഫെസ്റ്റിവലുകളിലെല്ലാം സജീവമായി പങ്കെടുത്തിരുന്നു. എന്റെ വ്യക്തിത്വത്തെ പുറത്തുകൊണ്ടുവരാനുള്ള നല്ല മാര്‍ഗമായാണ് ഞാന്‍ അഭിനയത്തെ കണ്ടത്. സത്യം പറയാലോ, ഏതാനും വര്‍ഷം കോയമ്പത്തൂരിലടക്കം മോഡലിംഗ് രംഗത്ത് ഞാന്‍ സജീവമായി നിന്നത് തന്നെ സിനിമയിലേക്കുള്ള ഒരു ഇടത്താവളമെന്ന നിലക്കായിരുന്നു. ഇപ്പോള്‍ ആ അദ്ധ്വാനത്തിനെല്ലാം ഫലം കിട്ടിയിരിക്കുന്നു എന്നും നടി ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു.