ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ എക്കാലത്തെയും മറക്കാത്ത മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.
സിനിമയിലെ ക്ലൈമാക്‌സ് ആദ്യം മറ്റൊന്നായിരുന്നു എന്ന് നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ വെളിപ്പെടുത്തിയിരുന്നു. ചാക്കോച്ചനും ശാലിനിയും ഇടയ്ക്ക് കടല്‍തീരത്ത് വെച്ച് പിരിഞ്ഞുപോക്കുന്നുണ്ട്. അവിടെന്ന് ഇരുവരും രണ്ടു വീട്ടിലേക്കാണ് പോകുന്നത്. ആ പിരിഞ്ഞു പോവുന്നതായിരുന്നു ആദ്യം ക്ലൈമാക്‌സ്. പിന്നെ ക്ലൈാമാക്‌സ് കേട്ട് താൻ ഫാസില്‍ സാറിനോട് പറഞ്ഞു. ഇത് എനിക്ക് എന്തോ പോലെ തോന്നുണ്ടല്ലോ എന്ന്. ഇവരുടെ സത്യസന്ധമായ പ്രണയം നല്ല ഡീപ്പായിട്ട് വന്നിട്ടുണ്ട്. അവര് പിരിഞ്ഞുപോവുമ്പോള്‍ ഓഡിയന്‍സിന് ഒരു വിഷമം തോന്നില്ലെ എന്ന് പറഞ്ഞു. എന്നാൽ ഇതൊരു ഡീസന്‌റ് ലവ് സ്‌റ്റോറി ആണ്. കല്യാണം നടന്നില്ലെന്ന് വെച്ച് അതല്ല ലവ്. അതിന് ശേഷം അവര് നല്ല സുഹൃത്തുക്കളായി ജീവിക്കുന്നു. അങ്ങനെ നമുക്ക് ജീവിക്കാന്‍ പറ്റണം എന്നാണ് ഫാസിൽ ആദ്യം പറഞ്ഞത്. പക്ഷേ പിന്നീട് ഫാസിൽ ആ തിരക്കഥ ഇപ്പോഴത്തെ പോലെ ആക്കിയെന്നാണ് അദ്ദേഹം പറയുന്നത്.
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം പുനരാവിഷ്കരിച്ചു.