അഭിനയത്രി, ടെലിവിഷന്‍ അവതാരക എന്ന മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി അനസൂയ ഭരദ്വാജ്. പുഷ്പ, ഭീഷ്മപര്‍വം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ ഈ തെലുങ്ക് താരം കഴിഞ്ഞ പത്ത്വ് വര്‍ഷമായി ടെലിവിഷന്‍, സിനിമ മേഖലയില്‍ സജീവമാണ്. പുഷ്പായിലെ ദാക്ഷായണിയും ഭീഷ്മപര്‍വ്വത്തിലെ ആലീസും മലയാളികള്‍ക്ക് ഇപ്പോഴും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്.
സോഷ്യല്‍ മീഡിയകളിലും സജീവമായ താരം തന്റെ വിവാഹ വാര്‍ഷികം ആഘോഷിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ പങ്ക് വച്ചിരിക്കുന്നത്.ഭര്‍ത്താവിനൊപ്പം തായ്ലന്‍ഡിലാണ് താരം. തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് താരം തായ്ലന്‍ഡിലെത്തിയത്. അവിടെ നിന്നുളള മനോഹര ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്.
ഭര്‍ത്താവിന് വിവാഹവാര്‍ഷികാശംസ നേര്‍ന്ന് മനോഹരമായ ഒരു കുറിപ്പും അനസൂയ വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് കമന്റ് ബോക്സില്‍ ഇവര്‍ക്ക് ആശംസകള്‍ നേരുന്നത്.