മോഹന്‍ലാലിനെ അല്ല മമ്മൂട്ടിയെ അല്ലേ ചോദ്യം ചെയ്യേണ്ടത് ? മോഹന്‍ലാലിന് നേരെ വിമര്‍ശനം തൊടുക്കുന്നത് എന്തിനാണ്; ദിലീപ് വിഷയത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍

Malayalilife
മോഹന്‍ലാലിനെ അല്ല മമ്മൂട്ടിയെ അല്ലേ ചോദ്യം ചെയ്യേണ്ടത് ? മോഹന്‍ലാലിന് നേരെ വിമര്‍ശനം തൊടുക്കുന്നത് എന്തിനാണ്; ദിലീപ് വിഷയത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ മോഹന്‍ലാലിനെ മാത്രം വേടയാടുന്ന നടപടിയെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍.ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ആദ്യം ചോദ്യം ചെയ്യേണ്ടതെന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു.


നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലപീനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഷമ്മി തിലകന്‍ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തിയത്. മോഹന്‍ലാലിനെതിരെ ആരോപണം ഉയര്‍ത്തുമ്പോള്‍   ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിയെയല്ലേ ചോദ്യം ചെയ്യേണ്ടത് എന്നും ഷമ്മി തിലകന്‍ ചോദിച്ചു.

ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം പരിഹരിച്ചതാണെന്നും ദിലീപിന്റെ രാജി ഡബ്ല്യു.സി.സിയും അംഗീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.അമ്മയില്‍ നിന്നുള്ള ദിലീപിന്റെ രാജി ഡബ്ല്യു.സി.സിയും അംഗീകരിച്ചതാണ്. ഇനി അത് കുത്തിപ്പൊക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത സമ്മര്‍ദം ഇക്കാര്യത്തില്‍ കൊടുക്കേണ്ട എന്നാണ് തോന്നുന്നത്.

മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല. അദ്ദേഹത്തിന് വലിയ വിഷമമുണ്ട് ഇക്കാര്യങ്ങളില്‍. എല്ലാവരെയും പറഞ്ഞ് ഒരുമിച്ചുകൊണ്ടുപോകാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്'. ഷമ്മി പറഞ്ഞു.
ദിലീപിന്റെ രാജിക്കത്ത് പുറത്തായതിന് പിന്നാലെയാണ് പ്രതികരണം.

amma dileep issue shammy tilakan response against mammotty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES