Latest News

അമിതാഫ് ബച്ചന്  81-ാം പിറന്നാള്‍;  ആശംസ അര്‍പ്പിച്ച് കല്‍ക്കി ടീം 

Malayalilife
 അമിതാഫ് ബച്ചന്  81-ാം പിറന്നാള്‍;  ആശംസ അര്‍പ്പിച്ച് കല്‍ക്കി ടീം 

ന്ത്യന്‍ സിനിമയില്‍ പകരക്കാരനില്ലാത്ത താരരാജാവ്  ബിഗ് ബി അമിതാഫ് ബച്ചന് ഇന്ന്  81-ാം പിറന്നാള്‍.  പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്  'കല്‍കി 20898എ.ഡി' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ജന്മദിന ആശംസ  അര്‍പ്പിച്ചു. ''തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇത് സ്വപ്നസാഫല്യ നിമിഷമാണ്. പിറന്നാള്‍ ആശംസകള്‍ സര്‍ ' എന്ന് പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ അമിതാഫ് ബച്ചന്‍ കമല്‍ഹാസന്‍  എന്നിവര്‍ അണിനിരക്കുന്നു. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ് നായികമാര്‍. മഹാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വനാണ് ഈ ബ്രഹ്മാണ്ട സിനിമയുടെ സംവിധായകന്‍.ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.  സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന കല്‍കി ടോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്.അതേസമയം സലാര്‍ ആണ് പ്രഭാസിന്റെ പുതിയ ചിത്രം. ശ്രുതി ഹാസനാണ് സലാറിലെ നായിക. പൃഥ്വിരാജ് ആണ് സലാറിലെ മറ്റൊരു പ്രധാന താരം. പ്രഭാസ് ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായി എത്തുന്ന  ചിത്രം ഡിസംബര്‍ 22 ന് ലോകവ്യാപകമായി  തീയേറ്ററുകളില്‍ എത്തും.

amitabh bachchans character poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES