എഎല്‍ വിജയ്‌യെ നശിപ്പിച്ചത് ആരാണ് അതിന് എന്ത് പേരിട്ട് വിളിക്കുമെന്നും കമന്റ്; മറുപടിയുമായി അമല പോള്‍

Malayalilife
topbanner
എഎല്‍ വിജയ്‌യെ നശിപ്പിച്ചത് ആരാണ് അതിന് എന്ത് പേരിട്ട് വിളിക്കുമെന്നും കമന്റ്; മറുപടിയുമായി അമല പോള്‍
  തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളാണ് അമലാ പോള്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തന്റെ സാന്നിധ്യം അറിയിച്ചിട്ടള്ള അമല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ്. ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു നടി അമലാ പോളിന്‍െയും സംവിധായകന്‍ എ എല്‍ വിജയ്യുടെയും വിവാഹം. എന്നാല്‍ പിന്നീട് ഇരവരും വേര്‍പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹമോചനത്തിന് പിന്നാലെ അമലാപോള്‍ സിനിമയില്‍ സജീവമാവുകയും ചെയ്തിരുന്നു. അമലാപോളുമായുളള വിവാഹമോചനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം വിജയ് വിവാഹിതനാവുകയും ചെയ്തിരുന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷം അമലയും വിവാഹിതയായി. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗിനെയാണ് അമല വിവാഹം  ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവയായ സെലിബ്രിറ്റി കൂടിയാണ് താരം. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അമല അതിന്റെ  ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട. കഴിഞ്ഞ ദിവസം താരം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ഒരാള്‍ അമലയുടെ മുന്‍ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ച് എത്തിയത്.

അമേരിക്കയില്‍ മെറിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമല പോള്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് മുന്‍ഭര്‍ത്താവിനെ ബന്ധപ്പെടുത്തി ഒരാള്‍ ചോദ്യം ഉന്നയിച്ചത്.'സ്നേഹം കൊണ്ടല്ലേ' എന്ന പേരില്‍ ആളുകളുടെ വേദനിപ്പിക്കുന്നതിനെതിരെയായിരുന്നു അമലയുടെ കുറിപ്പ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടും നടി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനു താഴെയാണ് എ.എല്‍ വിജയ്യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമുള്ള ചോദ്യം എത്തിയത്. അതിനെ തന്നോടു തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുക എന്നാണ് അമല മറുപടി നല്‍കിയത്. ദൈവ തിരുമകള്‍ എന്ന ചിത്രം സംവിധാനം ചെയ്തത് എ എല്‍ വിജയ്യായിരുന്നു. 2013ല്‍ ഇളയദളപതി വിജയിയെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത 'തലൈവ' എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014ല്‍ ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2017ലാണ് ഇരുവരും വിവാഹമോചിതരായത്.

ഇവര്‍ വിവാഹമോചിതരാകാന്‍ കാരണം നടന്‍ ധനുഷാണെന്നാണ് വിജയ്യുടെ പിതാവ് എഎല്‍ അഴകപ്പന്‍ വ്യക്തമാക്കി എത്തിയിരുന്നു.
 വിജയ്യുമായുള്ള വിവാഹശേഷം ഇനി അഭിനയിക്കുന്നില്ലെന്ന് അമല പോള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അഴകപ്പന്‍ പറഞ്ഞു. അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് അഴകപ്പന്‍ മുന്‍പും അമലയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അഴകപ്പന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എഎല്‍ വിജയ് പറഞ്ഞിരുന്നു.


 

ReplyReply allForward

 
Read more topics: # amala paul responds to a comment
amala paul responds to a comment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES