Latest News

അമലാ പോളിന്റെ കാമുകന്‍ മുംബൈ ഗായകനെന്ന് സൂചനകള്‍; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍; പ്രതികരിക്കാതെ താരങ്ങളും

Malayalilife
അമലാ പോളിന്റെ കാമുകന്‍ മുംബൈ ഗായകനെന്ന് സൂചനകള്‍; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍; പ്രതികരിക്കാതെ താരങ്ങളും

ആടൈ എന്ന  സിനിമയുടെ പ്രമോഷന്‍ ചടങ്ങില്‍ തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ച് നടി അമല പോള്‍ വെളിപ്പെടുത്തിയിരുന്നു. ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ചു തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു. ഇപ്പോളിതാ അമലയുടെ പുതിയ കാമുകന്‍ ആരാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗും അമലയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചില തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭവ്‌നിന്ദറിന്റെ സാമൂഹ്യ മാധ്യമത്തിലാണ് അമല പോളിന്റെ ഫോട്ടോകള്‍ പ്രചരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. വാര്‍ത്തകളോട് അമലയോ ഭവ്‌നിന്ദര്‍ സിംഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.മലയാളത്തിനു പുറമെ തമിഴകം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായ നടിയാണ് അമല പോള്‍. 

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു അമല തമിഴ് സംവിധായകനായ വിജയുമായുള്ള ആദ്യം വിവാഹം. എന്നാല്‍ അധിക നാള്‍ ദാമ്പത്യം കൊണ്ടുപോയില്ല. പിന്നീട് ഇരുവരും വിവാഹമോചനം നേടുകയുമായിരുന്നു. ഇതിനിടെ, എ.എല്‍. വിജയ് ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു.

amala paul new lover singer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES