മലയാളത്തിന്റെ പ്രിയതാരമായ അമല പോള്‍ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണെന്ന് അവരുടെ സോഷ്യല്‍മീഡിയ പേജുകള്‍ കണ്ടാല്‍ മനസിലാകും.
മനോഹരമായ നിരവധി ഇടത്തേയ്ക്ക് യാത്ര പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ക്കായി നടി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടി ബാലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്ക് വക്കുന്നത്.
എന്നാല്‍ ശിവരാത്രി ദിനത്തില്‍ നടി പങ്ക് വച്ച ചിത്രത്തോടെ നടി ആത്മീയതയിലേക്ക് തിരിഞ്ഞോ എന്ന ചോദ്യമാണ് ആരാദകര്‍ ഉന്നയിക്കുന്നത്.ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നറിയപ്പെടുന്ന ഉബുദില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്ക് വച്ചത്.മഹാശിവരാത്രി ആശംസകള്‍ നേര്‍ന്ന് കൊണ്ട് നടി ജലത്തിന്റെയും തീയുടെയും വായുവിന്റെയും ശക്തിയെക്കുറിച്ചാണ് കുറിച്ചത്.
കഴിഞ്ഞ ദിവസം ബാലിയില്‍ നിന്ന് മഴ ആസ്വദിക്കുന്ന ചിത്രങ്ങളും അമല പങ്കുവച്ചിരുന്നു. അമലയുടെ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്.അടുത്തിടെ അമ്മയ്ക്കും നാത്തൂനുമൊപ്പം പഴനിയിലെത്തിയതിന്റെ ചിത്രങ്ങളും അമല പങ്കുവച്ചിരുന്നു.
അതേസമയം ദ് ടീച്ചര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി എത്തിയ അമല പോള്‍ ഇതാദ്യമായി മമ്മൂട്ടിയോടൊപ്പം ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പൃഥ്വിരാജ് - ബ്‌ളസി ചിത്രം ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന അമല പോള്‍ ചിത്രം. അജയ് ദേവ്ഗണിന്റെ നായികയായി ഭോലയിലൂടെ ബോളിവുഡിലേക്കും പ്രവേശിച്ചു. ഭോല റിലീസിന് ഒരുങ്ങുകയാണ്.