Latest News

അറ്റ്ലി ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ വാങ്ങുന്നത് 120 കോടി;  അറ്റ്‌ലിക്ക് 60 കോടി; സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍

Malayalilife
അറ്റ്ലി ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ വാങ്ങുന്നത് 120 കോടി;  അറ്റ്‌ലിക്ക് 60 കോടി; സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍

റ്റ്ലി ചിത്രത്തില്‍ അല്ലു അര്‍ജുനന്റെ പ്രതിഫലം 120 കോടി. അറ്റ്ലി വാങ്ങുന്നത് 60 കോടിയെന്നും റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഷാരൂഖ് ഖാന്‍ ചിത്രം ജവാനു ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 

പുഷ്പ 2വില്‍ അല്ലു അര്‍ജുന്റെ പ്രതിഫലം 160 കോടി ആണ്. പുഷ്പ 2വിനുശേഷം അല്ലു അഭിനയിക്കുന്നത് അറ്റ്ലി ചിത്രത്തിലാണ്. മറ്റൊരു ചിത്രവും അല്ലു കമ്മിറ്റ് ചെയ്തിട്ടില്ല.അതേസമയം

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അല്ലുവിന്റെയും ഫഹദിന്റെയും തകര്‍പ്പന്‍ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. രശ്മിക മന്ദാന ആണ് നായിക. ധനഞ്ജയ്, റാവുരമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും.

allu arjun next atlee

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES