Latest News

പുതുമുഖം ഐശ്വര്യ അനിലയും ശ്വേത മേനോനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം 'അലിന്റ'; ടൈറ്റില്‍ ലുക്ക് ലോഞ്ച് നടന്നു

Malayalilife
 പുതുമുഖം ഐശ്വര്യ അനിലയും ശ്വേത മേനോനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം 'അലിന്റ'; ടൈറ്റില്‍ ലുക്ക് ലോഞ്ച് നടന്നു

ജാക് ഇന്റര്‍നാഷണല്‍ മൂവീസിന്റെ ബാനറില്‍ അരുണ്‍ദേവ് മലപ്പുറം നിര്‍മ്മിച്ച് രതീഷ് കല്യാണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അലിന്റ'യുടെ ടൈറ്റില്‍ലുക്ക് പോസ്റ്റര്‍ ലോഞ്ച് നടന്നു. മലയാളത്തിലെ പ്രശസ്തരായ അഭിനേതാക്കളും ടെക്നിഷ്യന്മാരും ചേര്‍ന്ന് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടൈറ്റില്‍ ലുക്ക് പങ്കുവെച്ചത്. അനീതിക്കെതിരെ പോരാടുന്ന ഒരു പെണ്ണിന്റെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖം ഐശ്വര്യ അനിലയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാവുന്നത്. മെയ് ആദ്യവാരത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയും സമീപ പ്രദേശങ്ങളുമാണ്. ജംഷീര്‍ ആണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. കൈതപ്രം, ഗിരീഷ് അംബ്ര എന്നിവരുടെ വരികള്‍ക്ക് ശ്രീജിത്ത് റാം സംഗീതം നല്‍കുന്നു.

ഐശ്വര്യയെ കൂടാതെ ശ്വേത മേനോന്‍, എല്‍ദോ രാജു, ജയകൃഷ്ണന്‍, ശിവജി ഗുരുവായൂര്‍, വിജയകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിത്തു ജയപാലിന്റെ കഥയില്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രതീഷ് കല്യാണും ജിത്തു ജയപാലും ചേര്‍ന്നാണ്. ക്യാമറ: സാംലാല്‍ പി തോമസ്, എഡിറ്റര്‍: കെ ആര്‍ രാമശര്‍മന്‍, പ്രൊജക്റ്റ് ഡിസൈനര്‍: അരുണ്‍ദേവ് മലപ്പുറം, ആര്‍ട്ട്: ആദിത്യന്‍ വലപ്പാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഖാദര്‍ മൊയ്ദു, അസോസിയേറ്റ് ഡയറക്ടര്‍: ഷീന വര്‍ഗീസ്, സ്റ്റില്‍സ്: രാഹുല്‍ സൂര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബി സി ക്രീയേറ്റീവ്‌സ്,  ടൈറ്റില്‍: സജിന്‍ പിറന്നമണ്ണ്, ക്രീയേറ്റീവ് ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, ഹരീഷ് എ.വി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Read more topics: # അലിന്റ
alinta titile look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES