Latest News

സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് അവളെക്കുറിച്ചുള്ളതാണ്; രു വലിയ 'ഹംസ' ആരാധകവൃന്ദത്തെ ഞാന്‍ കാണുന്നുണ്ട്;അഞ്ജന ഹംസധ്വനിയായി മാറിയതിങ്ങനെയെന്ന കുറിപ്പുമായി നായികയുടെ ഓഡിഷന്‍ വീഡിയോ പങ്ക് വ്ച്ച് അഖില്‍ സത്യന്‍

Malayalilife
 സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് അവളെക്കുറിച്ചുള്ളതാണ്; രു വലിയ 'ഹംസ' ആരാധകവൃന്ദത്തെ ഞാന്‍ കാണുന്നുണ്ട്;അഞ്ജന ഹംസധ്വനിയായി മാറിയതിങ്ങനെയെന്ന കുറിപ്പുമായി നായികയുടെ ഓഡിഷന്‍ വീഡിയോ പങ്ക് വ്ച്ച് അഖില്‍ സത്യന്‍

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'പാച്ചുവും അത്ഭുതവിളക്കും' തീയറ്ററിലും, പിന്നീട് ഒടിടിയിലും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തില്‍ ഫഹദിന്റെ പാച്ചു എന്ന പ്രശാന്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് നായികയായ ഹംസധ്വനി എന്ന നായികാ കഥാപാത്രവും.  അഞ്ജന ജയപ്രകാശാണ് ഈ വേഷം ചെയ്തത്. ഇപ്പോള്‍  അഞ്ജനയുടെ ജന്മദിനത്തില്‍ 'പാച്ചുവും അത്ഭുതവിളക്കിലും' ഹംസധ്വനിയായി അഞ്ജന എത്താന്‍ ഇടയാക്കിയ ഓഡിഷന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അഖില്‍ സത്യന്‍

ചിത്രത്തില്‍ പ്രശാന്തിനോട് തന്റെ ജീവിതം പറയുന്ന ഹംസധ്വനിയുടെ വാക്കുകള്‍ ഏതൊരു സിനിമാ പ്രേക്ഷകനെയും പിടിച്ചിരുത്തുന്നതാണ്. സഹോദരനെ നഷ്ടപ്പെട്ട ഹംസധ്വനി അവന്‍ എന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ ജീവിക്കുന്നു ഇതേ രംഗം തന്നെയായിരുന്നു ഓഡിഷന്റെ ഭാഗമായി സംവിധായകന്‍ അഞ്ഡനയ്ക്ക് നല്‍കിയത്. ഓഡിഷന്റെ വീഡിയോ അഖില്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം അഞ്ജന എങ്ങനെ തന്റെ ചിത്രത്തിലേക്ക് എത്തിയെന്നും ഹംസധ്വനി എന്ന കഥാപാത്രത്തിന് അവര്‍ എത്ര അനുയോജ്യയാണെന്നും പറഞ്ഞുകൊണ്ട് ഒരു കുറിപ്പും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.

കുറിപ്പ് ഇങ്ങനെ:


2019 അവസാനത്തില്‍ അര്‍ദ്ധരാത്രിയിലാണ് എന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഗായത്രി സ്മിത എനിക്കയച്ച ഒരു ഇമെയില്‍ ഞാന്‍ അതുവരെ കണ്ടുവച്ചിരുന്ന 'ഹംസധ്വനി'റോളിലേക്കുള്ളവരെയൊക്കെ മാറ്റാന്‍ ഇടയാക്കി. അന്ന് ഞങ്ങള്‍ പാച്ചുവിന് അനുയോജ്യയായ ഹംസയെ കണ്ടെത്തി. അഞ്ജന ജയപ്രകാശിന്റെ ഈ സെല്‍ഫ് ഓഡിഷന്‍ ക്ലിപ്പ് ആയിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. അടുത്ത ദിവസം തന്നെ അവള്‍ ഞങ്ങളുടെ 'ഹംസയാ'യി മാറി.

മഹാമാരി ഉള്‍പ്പെടെ മൂന്ന് വര്‍ഷവും ആറ് ഷെഡ്യൂളുകളും നിരവധി തടസ്സങ്ങളും അതിജീവിക്കേണ്ടി വന്നതിനാല്‍ 2022 അവസാനത്തോടെ മാത്രമാണ് അഞ്ജന ഷൂട്ടില്‍ ജോയിന്‍ ചെയ്തത്. ഈ അനിശ്ചിതത്വത്തിലായ വര്‍ഷങ്ങളിലെല്ലാം ഈ ഓഡിഷന്‍ ക്ലിപ്പ് ഹംസധ്വനിയുടെയും അവളുടെ ആഴമേറിയ വികാരങ്ങളുടെയും ലോകത്തേക്ക് കടക്കാന്‍ എന്നെ സഹായിച്ചു.

അതെ, സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് അവളെക്കുറിച്ചുള്ളതാണ്. ഇപ്പോള്‍ 2023 ജൂണ്‍ ആകുമ്പോള്‍ എന്റെ ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഹംസധ്വനിയുടെ പോസ്റ്റുകളും ലേഖനങ്ങളും ആരാധകര്‍ നിര്‍മിച്ച റീലുകളും നിറഞ്ഞിരിക്കുന്നു. ഒരു വലിയ 'ഹംസ' ആരാധകവൃന്ദത്തെ ഞാന്‍ കാണുന്നുണ്ട് അഞ്ജന അത് അര്‍ഹിക്കുകയും ചെയ്യുന്നു.

PS : ഈ ക്ലിപ്പില്‍ ഞാന്‍ ഉപയോഗിച്ച ട്രാക്ക് സുദീപ് പാലനാടിന്റെ 'ബാലെ' എന്ന ഗാനത്തിന്റെ സോള്‍ഫുള്‍ ഇന്‍സ്ട്രുമെന്റല്‍ പതിപ്പാണ്.  ഈ സീനിന്റെ യഥാര്‍ഥ സ്‌കോര്‍ എന്റെ സ്വന്തം ജസ്റ്റിന്‍ പ്രഭാകരന്‍ പെട്ടെന്ന് വായിച്ച ഒരു ഗിറ്റാര്‍ നോട്ടാണ്.  ഈ രംഗം കണ്ടയുടനെ എന്റെ കണ്‍മുന്നില്‍ വച്ചാണ് അദ്ദേഹം സ്‌കോര്‍ വായിച്ചത്. ജസ്റ്റിന്‍ വളരെ നാളുകള്‍ക്ക് ശേഷം ഗിറ്റാര്‍ വായിച്ചു, അതിന് കാരണം ഹംസധ്വനി ആയിരുന്നു....അതെ, അഞ്ജന ജയപ്രകാശിന് ജന്മദിനാശംസകള്‍.''

 

akhil sathyan POST About anjana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES