അജു വര്‍ഗീസിന്റെ ഫേസ്ബുക് പോസ്റ്റിന് കീഴെ കമന്റ് ചെയ്ത വിമര്‍ശകന് കുറിക്ക് കൊളുന്ന മറുപടിയുമായി താരം. പുതിയ ചിത്രം 'ആദ്യ രാത്രി'യിലെ ഗാനം ശ്രദ്ധേയമായതിനെത്തുടര്‍ന്ന് ഷെയര്‍ ചെയ്ത ട്രോള്‍ പോസ്റ്റിന് താഴെയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്.
ആദ്യമായാണ് അജു അഭിനയിച്ച മുഴുനീളന്‍ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്ന ട്രോള്‍ പോസ്റ്റിന് താഴെ വന്ന കമന്റ് ഇങ്ങനെ : 'സിനിമ കണ്ടവര്‍ അങ്ങനെ തന്നെയാ പറയുന്നത് നിമിഷ നേരം കൊണ്ട് കിശയിലെ കാശ് പോയന്ന്'. റിലീസ് തിയതി പോലും പ്രഖ്യാപിക്കാത്ത ചിത്രത്തെ പറ്റിയായിരുന്നു ഇങ്ങനെയൊരു കമന്റ്.
ഉടന്‍ തന്നെ അജുവിന്റെ മറുപടിയും വന്നു.''അപ്പൊ താങ്കള്‍ സിനിമ കണ്ടു കഴിഞ്ഞു. വൗ!'' ഇതിനെ പിന്തുണച്ചു ആരാധകരുടെ റിപ്ലൈ നിര തന്നെ കാണാം.
ബിജു മേനോന്‍, അജു വര്‍ഗീസ്, ജിബു ജേക്കബ് എന്നിവര്‍ വെളളിമൂങ്ങയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയണ് 'ആദ്യരാത്രി'. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആന്‍ ആമി , രഞ്ജിത് ജയരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്