ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍ എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന മുഖങ്ങളാണ് അജ്മല്‍ അമീരിന്റെയും വിമലാ രാമന്റെയും. പ്രണയകാലം എന്ന സിനിമ പുറത്തുവന്ന് വര്‍ഷങ്ങള്‍ 16 ആയെങ്കിലും ഇന്നും പ്രേക്ഷകരുടെ പ്രിയ ജോഡിയാണ് അജ്മലും വിമലയും. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയജോഡികള്‍ അവിചാരിതമായി വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച്, തീര്‍ത്തും അവിചാരിതമായ ഈ കണ്ടുമുട്ടലിന്റെ സന്തോഷം അജ്മല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ഒന്നര പതിറ്റാണ്ടിലേറെയായി എനിക്ക് കാണാന്‍ അവസരം ലഭിക്കാത്ത ഒരാളുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്. അവള്യ്ക്ക് എന്നുമുള്ള അതേ സൗന്ദര്യവും ആകര്‍ഷണീയതയും ഇന്നും അതുപോലെ നിലനില്‍ക്കുന്നു. ഒരു വേനല്‍ പുഴയില്‍ എന്ന പാട്ടിന്റെ ആരാധകര്‍ക്കും ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കുമുള്ള ആദരസൂചകമായി ഈ ഫോട്ടോ പങ്കുവെയ്ക്കുന്നു. വിമലാരാമനൊപ്പമുള്ള സെല്‍ഫിക്കൊപ്പം അജ്മല്‍ കുറിച്ചു.
ഇപ്പോള്‍ മലയാളം, തമിഴ് സിനിമകളില്‍ ഏറെ തിരക്കുള്ള താരമാണ് അജ്മല്‍. 'പ്രണയകാല' ത്തിനു ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ വിമല തിളങ്ങി.