പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ അജയ് ദേവ്ഗണിന് പരിക്ക്. മുബൈയില്‍ നടന്ന ചിത്രീകരണത്തിനിടെ താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഹിത് ഷെട്ടി സംവിധാനം ചെയ്യു 'സിങ്കം എഗെയ്ന്‍' എന്ന ചിന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്.
മുംബൈയിലെ വൈല്‍ പാര്‍ലെയിലെ ഗോള്‍ഡന്‍ ടുബാക്കോ ഫാക്ടറിയില്‍ വച്ച് സിങ്കം എഗെയ്ന്‍ ചിത്രത്തിലെ ഒരു പ്രധാന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കവെയാണ് നവംബര്‍ 30ന് നടന്റെ കണ്ണിന് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ഒരു സ്റ്റണ്ട് ആര്‍ടിസ്റ്റിന്റെ പഞ്ച് തെറ്റി അജയ്യുടെ മുഖത്ത് കൊണ്ടു.
ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് ലക്ഷ്യം തെറ്റുകയും അജയ് ദേവ്ഗണിന്റെ മുഖത്ത് അടികൊള്ളുകയുമായിരുന്നു. തുടര്‍ന്ന് ഡോകടര്‍ എത്തി പരിശോധിക്കുകയും ചെയ്തു. നിലവില്‍ താരം വിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ടൈഗര്‍ ഷ്രോഫും പോലീസ് വേഷത്തില്‍ എത്തുന്നുണ്ട്. പരിക്ക് വലിയ പ്രശ്നമില്ലാത്തതിനാല്‍ അജയ് കുറച്ച് വിശ്രമിച്ച ശേഷം അന്ന് തന്നെ ആ സംഘടന രംഗം തീര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.
രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് സിങ്കം എഗെയ്ന്‍. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന ലേഡി സിങ്കം കൂടി ഉണ്ടാകുമെന്ന് രോഹിത് ഷെട്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു.സൂര്യവംശിയായി അക്ഷയ് കുമാറും ഇന്‍സ്പെക്ടര്‍ സിംബയായി രവീര്‍ സിംഗും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിലെ പ്രതിനായകനായി അര്‍ജുന്‍ കപൂര്‍ എത്തിയേക്കുമൊണ് റിപ്പോര്‍ട്ടുകള്‍..