പുരികം ത്രെഡ് ചെയ്യാറില്ല; മുഖക്കുരും വന്നാല്‍ ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ട് വന്ന് മാറ്റും; ആരാധകര്‍ക്ക് മേക്കപ്പ് ടിപ്പ്‌സും ബ്യൂട്ടി കിറ്റുകളെക്കുറിച്ചും പരിചയപ്പെടുത്തി ഐശ്വര്യ ലക്ഷ്മി; നടി ലൈവിലെത്തി ആരാധകര്‍ക്ക് മറുപടി നല്കിയത് ഷൂട്ടിനായി മേക്കപ്പ് ഇടും മുമ്പ്; വൈറലായി മാറിയ വീഡിയോ കാണാം

Malayalilife
topbanner
പുരികം ത്രെഡ് ചെയ്യാറില്ല; മുഖക്കുരും വന്നാല്‍ ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ട് വന്ന് മാറ്റും; ആരാധകര്‍ക്ക് മേക്കപ്പ് ടിപ്പ്‌സും ബ്യൂട്ടി കിറ്റുകളെക്കുറിച്ചും പരിചയപ്പെടുത്തി ഐശ്വര്യ ലക്ഷ്മി; നടി ലൈവിലെത്തി ആരാധകര്‍ക്ക് മറുപടി നല്കിയത് ഷൂട്ടിനായി മേക്കപ്പ് ഇടും മുമ്പ്; വൈറലായി മാറിയ വീഡിയോ കാണാം

ഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ഒരൊറ്റ കഥാപാത്രം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടി തമിഴിലേക്കും ചുവടുവച്ചിരിക്കുകയാണ്. വിശാല്‍ ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കോളിവുഡില്‍ ചുവട് വെയ്ക്കുന്നത്.മികച്ച അഭിനയത്രി മാത്രമല്ല ഡോക്ടര്‍ കൂടിയാണ് താരം. ഇപ്പോള്‍ തന്റെ ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കുമായി ചില മേക്കപ്പ് ടിപ്പ്‌സുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. ഇന്സ്റ്റഗ്രാം ലൈവിലൂടെയാണ് താരം തന്റെ ബ്യൂട്ടി സീക്രട്ട് പങ്കുവെച്ചത്.

താരം ഉപയോഗിക്കുന്ന സണ്‍ക്രീം, മോയ്‌സ്ചറൈസിങ്ങും ക്രീം ലിപ്സ്റ്റിക്കുമെല്ലാം ഈ വീഡിയോയിലൂടെ താരം പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്. പുരികം വളരെ അധികം ഇഷ്ടമാണ് അതുകൊണ്ട് ത്രെഡ് ചെയ്യാറില്ലെന്നും താരം വീഡിയോയില്‍ പറഞ്ഞു. പുരികം ഇഷ്ടമാണോ എന്നുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സ്‌കിന്നിന് ചേര്‍ന്നുള്ള സണ്‍ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വാട്ടര്‍ ബേസിഡായിട്ടുള്ള സണ്‍ക്രീമുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നും നടി മറുപടി നല്കുന്നു.

നടി അതിഥി ബാലനും ഒരു ചോദ്യവുമായി എത്തി. എങ്ങനെയാണ് ഗ്ലോ ചെയ്യുന്നത് എന്നായിരുന്നു താരത്തിന്റെ ചോദ്യം. അതിഥി ഇപ്പോഴും ഗ്ലോ ചെയ്യുന്നുണ്ടെന്നും പ്രത്യേകിച്ച് ഒന്നിന്റേയും ആവശ്യമില്ലെന്നുമാണ് താരം പറഞ്ഞത്. സ്ത്രീകളുടെ പ്രധാനപ്രശ്‌നമാണ് മുഖക്കുരുവിനുള്ള പരിഹാരവും താരം നിര്‍ദശിക്കുന്നുണ്ട്. തന്റെ മുഖത്ത് കാര്യമായ മുഖക്കുരു വരാറില്ലെങ്കിലും നെറ്റിയിലും മറ്റും ചെറിയ കുരുക്കള്‍വരുമ്പോള്‍ഭക്ഷണത്തിലും മറ്റും നിയന്ത്രണം കൊണ്ടുവന്ന് മാറ്റാനാണ് ശ്രമിക്കാറുള്ളതെന്നുമാണ് താരം പറയുന്നത്. 

ചില ആളുകള്‍ക്ക് വലിയ വലിയ കുരുക്കള്‍വരാറുണ്ട്. അവര്‍ഡോക്ടറെ കണ്ട് യഥാര്ത്ഥ പ്രശ്‌നം മനസിലാക്കി ട്രീറ്റ്‌മെന്റ് എടുക്കണം എന്നാണ് താരം പറയുന്നത്. ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്യുന്നതിന് ഇടയിലാണ് താരം ലൈവില്‍വന്നത്. തന്റെ മേക്കപ്പ് വിവരങ്ങള്‍ആരാധകര്‍ക്കായി പറഞ്ഞുകൊടുത്ത താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

aishwarya lekshmi vedio about makeup tips

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES