കുറച്ച് വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിച്ച നടിയാണ് ആഹാന കൃഷ്ണ. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ എല്ലാ ചിത്രങ്ങളും വൈറൽ ആകാറുണ്ടെങ്കിലും ഏറ്റവും അടുത്തായി ആഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുട്ടിയുടുപ്പിട്ട ഫോട്ടോ വളരെ അധികം ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന് കമന്റായി 'ആരാണീ ഹോട്ടി' എന്ന് ചോദിച്ചിരിക്കുകയാണ് മറ്റൊരു സിനിമ നടി.
ചിത്രത്തിന്റെ പശ്ചാത്തലം മലനിരകളാണ്. ചിത്രം കണ്ട ആരാധകർക്ക് അതീവ കൗതുകം ഉണർത്തുന്നത് കൂടിയാണ് സ്ഥലം. വളരെ വ്യത്യസ്തമായ പുതിയ ഒരു രീതിയിലെ മേക്ക് ഓവർ തന്നെയാണ് ആഹാന നടത്തിയിരിക്കുന്നത്. 2014ൽ റിലീസായ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ആഹാന. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ലൂക്ക എന്ന ചിത്രം വളരെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ആഹാനയ്ക്ക് സമ്മാനിച്ചത്. ഇനി വരാൻ ഇരിക്കുന്ന ചിത്രം നാൻസി റാണിയാണ്.
'ആരാണീ ഹോട്ടി' എന്ന കമന്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഈ ചോദ്യം ചോദിച്ച നടി റെബ മോണിക്ക ജോണാണ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായിക ആയിരുന്നു റെബ. ബിഗിൽ എന്ന ചിത്രത്തിൽ ദളപതി വിജയോടൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.