Latest News

ചേച്ചിയും അനിയത്തിയും അരങ്ങ്  തകര്‍ത്ത ലൂക്ക..! അഹാനയ്ക്കൊപ്പം ഹന്‍സികയും ലൂക്ക വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
ചേച്ചിയും അനിയത്തിയും അരങ്ങ്  തകര്‍ത്ത ലൂക്ക..! അഹാനയ്ക്കൊപ്പം ഹന്‍സികയും ലൂക്ക വിശേഷങ്ങള്‍ ഇങ്ങനെ

ടൊവിനോ ചിത്രം ലൂക്കയിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാര്‍. ടൊവിനോയുടെ നായികറോളില്‍ അതിഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്. അഹാനയ്ക്കൊപ്പം തന്നെ താരത്തിന്റെ ചെറുപ്പവേഷത്തില്‍ ഇളയ സഹോദരി ഹന്‍സികയും എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലൂക്കയിലെ പ്രകടനത്തില്‍ അഹാനയ്ക്കൊപ്പം തന്നെ ഹന്‍സികയും കൈയ്യടി നേടുകയാണ്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ഫര്‍ഹാന്‍ ഫാസില്‍ ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാര്‍ എന്ന താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളില്‍ മൂത്ത പുത്രിയാണ് നടി കൂടിയായ അഹാന. ലൂക്കയില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമായ ലൂക്ക എന്ന ശില്‍പിയുടെ പ്രണയിനിയായിട്ടാണ് അഹാന എത്തുന്നത്. നിഹാരിക ബാനര്‍ജി എന്ന റോള്‍ അതിഗംഭീരമായിട്ടാണ് അഹാന അവതരിപ്പിച്ചതും.

നായികാ പ്രാധാന്യം കൂടിയുള്ള ചിത്രമായ ലൂക്കയില്‍ അഹാനയുടെ നീഹാരിക എന്ന കഥാപാത്രത്തിന്റെ ചെറുപ്പമായി എത്തുന്നത് അഹാനയുടെ സഹോദരി ഹന്‍സികയാണ്. 13 വയസ് പ്രായമുള്ള ഹന്‍സിക എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സിലാണ് ഹന്‍സിക പഠിക്കുന്നത്. ഇതോടെ കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നിന്നും അഭിനയരംഗത്തേക്ക് എത്തുന്ന നാലാമത്തെ ആളാണ് ഹന്‍സു എന്ന ഹന്‍സിക.

വാര്‍ത്താ അവതാരകനായിരുന്ന കൃഷ്ണകുമാര്‍ ടെലിവിഷന്‍ സീരിയലുകളിലാണ് ആദ്യം സജീവമായത്. 1994 ല്‍ സുരേഷ്‌ഗോപി നായകനായ 'കാശ്മീര'ത്തിലൂടെ സിനിമയിലെത്തി. തുടര്‍ന്ന് ഒരുപാട് സിനിമകളില്‍ വില്ലനായും സ്വഭാവനടനായുമെല്ലാം തിളങ്ങി. ഇപ്പോഴും തമിഴ് സിനിമകളില്‍ ഉള്‍പെടെ സജീവമാണ് താരം. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും അവതാരകയായും അഭിനേന്ദ്രിയുമായിട്ടൊക്കെ പേരെടുത്തിട്ടുണ്ട്.

നാലു പെണ്‍മക്കളാണ് കൃഷ്ണകുമാര്‍ സിന്ധു ദമ്പതികള്‍ക്ക്. ഇതില്‍ അഹാനയാണ് നായികയായി ആദ്യം സിനിമയിലേക്ക് എത്തിയത്. പിന്നാലെ ഇപ്പോള്‍ ഹന്‍സികയുമെത്തി.

കൃഷണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയയ്ക്കും മൂന്നാമത്തെ മകള്‍ ഇഷാനിക്കും നായികമാരാകാനുള്ള എല്ലാ രൂപസൗകുമാര്യങ്ങളുമുണ്ട്. സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കെല്ലാവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്.

ahana krishnan and hansika in looka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES