Latest News

അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും ചടങ്ങ് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്; പെണ്‍കുട്ടി ആയതിനാല്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല; എല്ലാവരും തുല്യരാണന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കുന്നത്': അഹാന കൃഷ്ണ

Malayalilife
 അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും ചടങ്ങ് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്; പെണ്‍കുട്ടി ആയതിനാല്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല; എല്ലാവരും തുല്യരാണന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കുന്നത്': അഹാന കൃഷ്ണ

മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരുടെ കൂട്ടത്തില്‍ലാണ് അഹാന കൃഷ്ണ. സൈബറിടത്തില്‍ അടക്കം സജീവമായിരിക്കുന്ന അഹാന തന്റെ വീട്ടുവിശേഷങ്ങള്‍ അടക്കം സൈബറിടത്തില്‍ പങ്കുവെക്കാറുമുണ്ട്. അഹാന മാത്രമല്ല മൂന്ന് സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തുല്യതയേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്.

പെണ്‍കുട്ടി ആയതുകൊണ്ട് താന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നതെന്നും എല്ലാവരും തുല്യരാണന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്. അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍, അല്ലാതെ ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന്‍ ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായതുകൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ വളര്‍ന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്.- അഹാന പറഞ്ഞു.

വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ലെന്നും എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തില്‍ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛന്‍ ഞങ്ങളെ എല്ലാവരെയും മരത്തില്‍ കയറ്റിക്കും. തല്യതയിലാണ് ഞങ്ങള്‍ വളര്‍ന്നത്. അത് ഞങ്ങളുടെ ചിന്തയെ സ്വാധീനിച്ചിട്ടുണ്ട്.- ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.

അടുത്തിടെയാണ് അഹാന നായികയായി എത്തിയ അടി തിയറ്ററില്‍ എത്തിയത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും അഹാന എത്തിയിരുന്നു.

Read more topics: # അഹാന കൃഷ്ണ.
ahana krishna says about family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES