Latest News

മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി ആക്ഷന്‍ ലുക്കില്‍ മമ്മൂട്ടി;  ഏജന്റ് പുതിയ പോസ്റ്റര്‍ പുറത്ത്; അഖില്‍ അക്കിനേനിക്കൊപ്പം നടനെത്തുന്ന ചിത്രം 28ന് റിലീസിന്

Malayalilife
മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി ആക്ഷന്‍ ലുക്കില്‍ മമ്മൂട്ടി;  ഏജന്റ് പുതിയ പോസ്റ്റര്‍ പുറത്ത്; അഖില്‍ അക്കിനേനിക്കൊപ്പം നടനെത്തുന്ന ചിത്രം 28ന് റിലീസിന്

യാത്രയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ എത്തുന്ന എജന്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു. ആക്ഷന്‍ ലുക്കില്‍ മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ അക്കിനേനി ആണ് നായകന്‍.സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍പുതുമുഖം സാക്ഷി വൈദ്യ നായികയായി എത്തുന്നു.

മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ഏപ്രില്‍ 28 ന് റിലീസ് ചെയ്യും. അഖില്‍,ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. 

ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രാകുല്‍ ഹെരിയന്‍ ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്രിംഗും നിര്‍വഹിക്കുന്നു. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

agent movie poster out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES