Latest News

ചരിത്രം കുറിച്ച് 'അദൃശ്യജാലകങ്ങള്‍': 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍  പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രമായി; ചിത്രങ്ങള്‍ പങ്ക് വച്ച് ടോവിനോ

Malayalilife
 ചരിത്രം കുറിച്ച് 'അദൃശ്യജാലകങ്ങള്‍': 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍  പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രമായി; ചിത്രങ്ങള്‍ പങ്ക് വച്ച് ടോവിനോ

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു  രചനയും സംവിധാനവും ചെയ്യുന്ന  അദൃശ്യജാലകങ്ങളുടെ ആദ്യ പ്രദര്‍ശനം 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍  വച്ച് നടന്നു.
രാധികാ ലാവു നയിക്കുന്ന എല്ലനാര്‍ ഫിലിംസും നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍, എന്നിവര്‍ നേതൃത്വം നല്‍കുന്ന മൈത്രി മൂവി മേക്കേഴ്‌സും, ടോവിനോ തോമസ് പ്രൊഡക്ഷന്‍സിന് വേണ്ടി ടോവിനോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി  ചിത്രീകരിക്കുന്ന ചിത്രത്തിന്റെ  സമകാലിക പ്രാധാന്യം കൊണ്ടും, ചിത്രത്തിന്റെ മികവ് കൊണ്ടും, വന്‍ പ്രേക്ഷക ശ്രദ്ധയാണ് പ്രീമിയറില്‍ നേടിയത്. സംവിധായകന്‍ ഡോക്ടര്‍ ബിജു, നിര്‍മാതാവ് രാധികാ ലാവു, ടോവിനോ തോമസ് എന്നിവര്‍ എസ്‌തോണിയയില്‍ നടന്ന വേള്‍ഡ് പ്രീമിയറില്‍ പങ്കെടുത്തു. നിരവധി മലയാളി സിനിമ ആസ്വാദകര്‍ പങ്കെടുത്ത വേള്‍ഡ് പ്രീമിയറിന് ശേഷം ഒരു പ്രത്യേക ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു. 
 ചിത്രം കണ്ട സിനിമ സ്‌നേഹികളും നിരൂപകരും ചിത്രത്തെ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍  നടത്തിയ ആദ്യ മലയാള  ചിത്രമായി 'അദൃശ്യ ജലകങ്ങള്‍'. ഈ വര്‍ഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രവും ഇതാണ്. നവംബര്‍ 3 മുതല്‍ 19 വരെയാണ് മേള നടക്കുന്നത്.

മൂന്ന്  തവണ ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീതം. ഇന്ദ്രന്‍സ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജയശ്രീ  ലക്ഷ്മിനാരായണനാണ് അസോസിയേറ്റ് പ്രൊഡ്യൂസര്‍, ക്രിസ് ജെറോം, അനിന്ധ്യ ദാസ് ഗുപ്ത എന്നിവര്‍ എക്‌സിക്യൂട്ടീവ്
 പ്രൊഡ്യൂസര്‍മാരും.

ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഫ്‌ലെവിന്‍ എസ്. ശിവന്‍. അരവിന്ദ് രാജ് വി എസ്, അഞ്ജുമോള്‍ എം, മധുമിത ആര്‍, സിദ്ധാര്‍ത്ഥ് കെ പി എന്നിവര്‍ അസിസ്റ്റന്റ്  ഡയറക്ടര്‍മാരുമായി പ്രവര്‍ത്തിച്ചിരിക്കുന്നു.ചിത്രത്തിന്റെ വി.എഫ്.എക്‌സ് യെസ് സ്റ്റുഡിയോസും ഡി.ഐ വിസ്ത ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സും  നിര്‍വഹിച്ചിരിക്കുന്നു.

പ്രമോദ്  തോമസിനാണ് സൗണ്ട് മിക്സിങ്ങിന്റെ ചുമതല, അജയന്‍ അടാട്ട് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗും കൈകാര്യം ചെയ്യുന്നു. ഏങ്ങണ്ടിയൂര്‍  ചന്ദ്രശേഖരനും, മാരി നോബ്രെയും.   എഴുതിയ വരികള്‍ ജോബ് കുര്യന്‍, മാരി നോബ്രെ എന്നിവര്‍ ആലപിച്ചിരിക്കുന്നു.

ഡേവിസ് മാനുവല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍ ആന്‍ഡ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ചിത്രത്തിന്റെ ഡി.ഒ.പി. യദു രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ് എന്നിവരാണ്. പട്ടണം ഷാ മേക്കപ്പും അരവിന്ദ് കെ ആര്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. സ്റ്റില്‍സ് കൈകാര്യം ചെയ്യുന്നത് അനൂപ് ചാക്കോയും, ലൈന്‍ പ്രൊഡ്യൂസര്‍ എല്‍ദോ സെല്‍വരാജുമാണ്.സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നിര്‍വഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്.

adrishya jalakangal tovino thomas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES