മലയാളത്തിലെ പ്രിയ നടി അമ്പിളി ദേവിയും നടന്‍ ആദിത്യനും തമ്മിലുള്ള വിവാഹം വാര്‍ത്തകളില്‍ ഇടം നിറഞ്ഞിരുന്നു. ഇരുവരുടേയും പുനര്‍വിവാഹം കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു നടന്നത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ അമ്പിളിദേവിയുടെ ആദ്യഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അമ്പിളിയുടേയും ആദിത്യന്റേയും വിവാഹശേഷം മുന്‍ ഭര്‍ത്താവ് ലോവല്‍ അതിരൂക്ഷഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് രംഗത്ത് വന്നത്.
വിവാദങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികള്‍. നാലുകെട്ടിയ വിവാഹവീരനാണെന്നും അമ്പിളിയെ തന്നില്‍ നിന്ന് തട്ടിയെടുത്തതാണെന്നും ലോവലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുംതാരദമ്പതികള്‍ പ്രതികരിക്കുന്നത്. മലയാളി ലൈഫിന് നല്‍കിയ പ്രേത്യേക അഭിമുഖത്തിത്തിന്റെ പൂര്‍ണരൂപം.
നാലുകെട്ടിയെന്ന വാര്‍ത്ത ശരിയാണോ?
ആദിത്യന്‍: നാല് വിവാഹം കഴിച്ചെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പക്ഷേ എനിക്ക് അറിയാത്ത കാര്യമാണ് ഇത്. അതിന് ഞാന്‍ എന്തിന് മറുപടി നല്‍കണം. നമ്മള്‍ ഇഷ്ടപ്പെട്ട ആളുകള്‍ ഭാര്യമാരാകുന്നത് എങ്ങനെയാണ്.. സോഷ്യല്‍ മീഡിയയില്‍ നഴ്സിനെ സ്നേഹിച്ചു ചതിച്ചു എന്നൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. സത്യമായും ഈ നഴ്സ് ആരെന്ന് എനിക്ക് ഇപ്പോഴും അറിവില്ല.
ജീവിതത്തിലേക്കും കരിയറിലേക്കും പല പ്രശ്നങ്ങളും വന്നപ്പോള്‍ എന്റെ ബന്ധുവായ ഒരു സത്രീയേയാണ് ഞാന്‍ സംശയിച്ചത്. ഞാന്‍ എന്റെ ഒരു സുഹൃത്തിനോട് അന്വേഷിക്കാന്‍ പറയുകയായിരുന്നു. എന്റെ ഇരുപത്തിയൊന്നാം വയസിലെ അനുഭവമാണ് ഞാന്‍ പറയുന്നത്. അവരോട് പ്രണയുണ്ടായിരുന്നു. എന്റെ ആദ്യ സിനിമ പെട്ടിയിലായതാണ്. കല്യാണ കുറിമാനം എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്്. പിന്നീട് പലവിധ പ്രാരാബ്ധങ്ങളും ജീവിത്തിലേക്ക് വന്നു.
ജയന്റെ കുടുംബം എന്ന വലിയ പേര് എന്റെ കുടുംബത്തിനുള്ളത്. അച്ഛന്‍ മരിച്ചപ്പോള്‍ മുതല്‍ ജീവിത പ്രാരാബ്ധങ്ങള്‍ എന്റെ തോളിലായി. വീട്ടില്‍ വരുമാനം ഇല്ലാത്തതിന്റെ പേരില്‍ ചിട്ടിക്കമ്പനിയിലും സെയില്‍സിലും, കോണ്‍ക്രിറ്റ് പണിക്കും പോയ അനുഭവം എനിക്കുണ്ട്. അച്ഛന്‍ മരിച്ച സമയത്ത് എന്റെ വീട്ടില്‍ കടബാധ്യത ഏറെയായിരുന്നു.
ആദ്യമായി സീരിയലില്‍ നിന്ന് വിളി വരുമ്പോള്‍ ഞാന്‍ പറഞ്ഞത് സാര്‍ എനിക്ക് അഭിനയിക്കാനൊന്നും അറിയില്ലെന്നായിരുന്നു. ജയന്റെ ബന്ധത്തിലല്ല എനിക്ക് ആ ഓഫര്‍ വന്നത്. ജയന്റെ മകന്‍ എന്ന കേരള കൗമുദിയില്‍ വന്ന ഒരു കോളമാണ് എന്നെ ശ്രദ്ധിക്കപ്പെടുത്തിയത്. ജയന്റെ കുടുംബത്തില്‍ മറ്റൊരു ജയന്‍ എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. എന്റെ ഒഫിഷ്യല്‍ പേര് ജയന്‍ എന്നു തന്നെയാണ്. ചെമ്പട്ട് എന്ന സീരിയലില്‍ അഭിനിയിക്കുമ്പോളാണ് എനിക്ക് ആദിത്യന്‍ എന്ന പേര് ലഭിക്കുന്നത്. അത് ആ സീരിയലിലെ കഥാപാത്രത്തിന്റെ പേരായിരുന്നു. പിന്നീട് എന്നെ ഇന്‍ഡസ്ട്രീയില്‍ അറിയപ്പെട്ടത് ആദിത്യന്‍ ജയന്‍ എന്നു തന്നെയാണ്.
തുടക്കക്കാരന്‍ എന്ന രീതിയില്‍ എനിക്ക് വരുമാനം കുറവായിരുന്നു. ലൊക്കേഷനിലെ ഹോട്ടല് ബില്‍ അടയ്ക്കാന്‍ വരുമാനം ഇല്ലാത്തത് മൂലം ഹോട്ടലുകാര്‍ പിടിച്ചു നിര്‍ത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. അന്നത്തെ കഷ്ടപ്പാടുകള്‍ ആ പ്രണയത്തെ മുന്‍പോട്ട് കൊണ്ടുപോകാന്‍ സാധിപ്പിച്ചില്ല. 27ാം വയസിലാണ് എന്റെ നിശ്ചയം നടന്നത്.അതൊരു പ്രണയമായിരുന്നില്ല. എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു. വളരെ ദൂരമായിരുന്നു എന്നതിനാല്‍ തന്നെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല ആ വിവാഹം. അവരുടെ അച്ഛനുമായിട്ടുള്ള ചില സ്വര ചേര്‍ച്ചകള്‍ കാരണം ആ വിവാഹം മുടങ്ങി. നടി മമതയുടെ ബന്ധു എന്ന് പറഞ്ഞായിരുന്നു ആ വിവാഹബന്ധം എത്തിയത്.
ശേഷം 2009ല്‍ എന്റെ വിവാഹം നടന്നു. അതൊരു പ്രണയ വിവാഹം തന്നെയായിരുന്നു. എങ്ങനെ പ്രണയിച്ചു. എങ്ങനെ എന്റെ മുന്നില്‍ വന്നു എന്ന് എനിക്ക് മാത്രമേ അറിയു. ആ സ്ത്രി ഇന്ന് ഒരു തെലുങ്കനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണ്. എനിക്ക് പണി തന്നിട്ട് പോയവരെല്ലാം സുഖമായി ജീവിക്കുകയാണ്. അവര്‍ ഇന്ന് മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്ന കാരണത്താല്‍ അവരെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.
ആദ്യ വിവാഹം... കുട്ടി ?
എനിക്ക് കുട്ടിയുണ്ട് പക്ഷേ അത് ഞാന്‍ ലീഗലിയുള്ള വിവാഹമല്ല. എനിക്ക് ഒരു പെണ്‍കുട്ടിയുമായി റിലേഷനുണ്ടായിരുന്നു. പക്ഷേ അവരുമായി ഒത്തുപോകാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് അത് ഒഴിവാക്കിയത്. 18 വര്‍ഷത്തെ കഥ കൂട്ടിയോജിപ്പിച്ചാണ് പത്രക്കാര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഒരു നിര്‍മാതാവിന്റെ മകനെ വീട്ടില്‍ താമസിപ്പിച്ചപ്പോള്‍ മുതലാണ് എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടായത്. ഭാര്യക്ക് ചിലവിന് കൊടുക്കാന്‍ പോലും വരുമാനം ഇല്ലാത്ത തരത്തില്‍ ഇന്‍ഡസ്ട്രിയില്‍ എന്നെ കുടുക്കി. എന്നെ വിശ്വാസിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് ആ ബന്ധം ഉപേക്ഷിച്ചത്. എന്റെ മകനോടൊപ്പമുള്ള നിമിഷങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു.
(തുടരും...)
അഭിമുഖത്തിന്റെ വീഡിയോ ചുവടെ:-